AmericaLatest NewsNewsPolitics

കാനഡയെ 51-ാമത്തെ സംസ്ഥാനമാക്കാൻ ട്രംപിന് ആലോചന? ട്രൂഡോ പ്രതികരിച്ചു

ഒട്ടാവ: കാനഡയെ യുഎസിന്റെ 51-ാമത്തെ സംസ്ഥാനമാക്കാനുള്ള ശ്രമങ്ങളുമായി ഡോണൾഡ് ട്രംപ് മുന്നോട്ട് പോകുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ട്രംപിന് കാനഡയുടെ ധാതുവൈഭവവും സാമ്പത്തിക ഘടനയും വിശദമായി അറിയാമെന്ന് ട്രൂഡോ അഭിപ്രായപ്പെട്ടു.

“നമ്മുടെ കൈവശമുള്ള പ്രധാനപ്പെട്ട ധാതുക്കളെക്കുറിച്ച് ട്രംപിന് വ്യക്തമായ ധാരണയുണ്ട്. അതിനാലാണ് കാനഡയെ യുഎസിന്റെ ഭാഗമാക്കാൻ അവർ ആലോചിക്കുന്നത്,” ട്രൂഡോ അടച്ചിട്ട ഉച്ചകോടിയിൽ നടത്തിയ പ്രസ്താവനയിൽ പറഞ്ഞു.

ട്രംപിന്റെ ഭീഷണിയായ 25% ഇറക്കുമതി തീരുവയോട് പ്രതികരിക്കാനായി കാനഡയിലെ വ്യവസായ, തൊഴിൽ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച ഉച്ചകോടിയിലാണ് ട്രൂഡോയുടെ ഈ പരാമർശം. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിശദീകരണങ്ങൾ കാനഡൻ ഭരണകൂടം പുറത്തുവിട്ടിട്ടില്ല.

Show More

Related Articles

Back to top button