AmericaGulfLatest NewsNewsPolitics

പലസ്തീൻ രാഷ്ട്രം സൗദിയിൽ? നെതന്യാഹുവിന്റെ പ്രസ്താവന തള്ളി അറബ് രാഷ്ട്രങ്ങൾ

റിയാദ്: ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു നടത്തിയ “സൗദി അറേബ്യയിൽ പലസ്തീൻ രാഷ്ട്രം സ്ഥാപിക്കണം” എന്ന പ്രസ്താവന അറബ് രാജ്യങ്ങൾ തള്ളിക്കളഞ്ഞു.”എത്ര കാലമെടുത്താലും ഒരാൾക്കും പലസ്തീനികളെ അവരുടെ മണ്ണിൽ നിന്ന് നീക്കാനാകില്ല” എന്നായിരുന്നു സൗദിയുടെ കടുത്ത പ്രതികരണം. പലസ്തീനികൾക്കും അവരുടെ മണ്ണിനുമിടയിൽ ഉള്ള ആത്മബന്ധം ഇസ്രയേലിന്റെ കയ്യേറ്റ നയങ്ങൾ മനസിലാക്കില്ല എന്നും സൗദി പറഞ്ഞു.യു.എ.ഇ വിദേശകാര്യ മന്ത്രാലയം നെതന്യാഹുവിന്റെ പ്രസ്താവനയെ “പ്രകോപനപരവും തള്ളിക്കളയേണ്ടതുമായ” നിലപാടെന്ന് വിശേഷിപ്പിച്ചു. “പലസ്തീനികളെ അവരുടെ നാടിൽ നിന്ന് നീക്കാനുള്ള ശ്രമങ്ങൾ അംഗീകരിക്കാനാവില്ല” എന്നും യു.എ.ഇ വ്യക്തമാക്കി.അറബ് രാഷ്ട്രങ്ങൾ ഈ വിഷയത്തിൽ ചർച്ചയ്ക്കായി ഫെബ്രുവരി 27-ന് ഈജിപ്തിൽ ഉച്ചകോടി ചേരാനാണ് തീരുമാനിച്ചിരിക്കുന്നത്.അതേസമയം, ഗാസയെ വിഭജിക്കുന്ന നെറ്റ്‌സാരിം ഇടനാഴിയിൽ നിന്ന് ഇസ്രയേൽ സൈന്യം പിന്മാറി. വെടിനിർത്തൽ കരാറിന്റെ ഭാഗമായി നടത്തിയ ഈ നീക്കം, ഗാസയിലെ സമാധാന ശ്രമങ്ങൾക്ക് കരുത്തേകുമെന്നതിലാണ് വിലയിരുത്തൽ.

Show More

Related Articles

Back to top button