AmericaGulfLatest NewsNewsPolitics
ഹമാസ് ഉന്നത നേതാക്കൾ ഇറാൻ പരമോന്നത നേതാവുമായി കൂടിക്കാഴ്ച നടത്തി

ടെഹ്റാൻ: ഹമാസ് നേതാക്കളായ ഖലീൽ അൽ ഹയ്യ, മുഹമ്മദ് ദാർവിഷ്, നിസാർ ഔദള്ള എന്നിവർ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാമനയിയുമായി കൂടിക്കാഴ്ച നടത്തി. ഇറാനിയൻ വിപ്ലവത്തിന്റെ വാർഷികാഘോഷത്തിൽ പങ്കെടുക്കാനെത്തിയ ഹമാസ് പ്രതിനിധികൾ ടെഹ്റാനിൽ ഖാമനയിയെ സന്ദർശിക്കുകയായിരുന്നു.ഇറാൻ നൽകുന്ന സ്ഥിരം പിന്തുണയ്ക്കായി ഹമാസ് നന്ദി രേഖപ്പെടുത്തി. ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും നിലവിലെ സ്ഥിതിഗതികളെക്കുറിച്ചും ഹമാസ് നേതാക്കൾ ഖാമനയിക്ക് വിശദീകരണം നൽകി.”സയണിസ്റ്റ് ഭരണകൂടത്തെ നിങ്ങൾ പരാജയപ്പെടുത്തിയിട്ടുണ്ട്, അതിനാൽ അമേരിക്കയും പരാജയപ്പെട്ടു” എന്ന് ഖാമനയി ഹമാസ് നേതാക്കൾക്ക് അറിയിച്ചു. “അവരുടെ ലക്ഷ്യങ്ങളൊന്നും നിങ്ങൾ നേടാൻ അനുവദിച്ചില്ല” എന്നും അദ്ദേഹം കൂട്ടിച്ചേർത്തതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.