പ്രധാനമന്ത്രി മോദിയുടെ വിദേശ പര്യടനം ഇന്ന് ആരംഭിക്കും

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വിദേശ പര്യടനത്തിന് തുടക്കം കുറിക്കും. ഫ്രാൻസ്, അമേരിക്ക എന്നിവടങ്ങളിലായിരിക്കും പ്രധാന സന്ദർശനങ്ങൾ.ഇന്ന് വൈകിട്ട് പ്രധാനമന്ത്രി ഫ്രാൻസിലെത്തി പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ഒരുക്കുന്ന ഔദ്യോഗിക അത്താഴ വിരുന്നിൽ പങ്കെടുക്കും. നാളെ നടക്കാനിരിക്കുന്ന നിർമിത ബുദ്ധി (AI) ഉച്ചകോടിയിൽ മോദിയും മക്രോണും സഹ അധ്യക്ഷരാവും. ഫ്രാൻസിലെ മാർസെയിൽ ഇന്ത്യൻ കോൺസുലേറ്റിന്റെ ഉദ്ഘാടനവും ഇരുനേതാക്കളും ചേർന്ന് നിർവഹിക്കും.ബുധനാഴ്ച മോദി ഫ്രാൻസിൽ നിന്ന് അമേരിക്കയിലേക്ക് പോകും. വ്യാഴാഴ്ച വൈറ്റ് ഹൗസിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ച പ്രധാന ആകും. ട്രംപ് വീണ്ടും അധികാരത്തിലേറിയതിന് ശേഷം നടക്കുന്ന ഈ സന്ദർശനം ഇന്ത്യ-അമേരിക്ക തന്ത്രപ്രധാന ബന്ധം ശക്തിപ്പെടുത്തും.അമേരിക്കയിൽ നിന്ന് അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ തിരിച്ചു അയച്ചതടക്കമുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ പ്രധാനമായി ചർച്ചയാകുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.