മെക്സിക്കോയിൽ ഭീകര ബസ് അപകടം; 41 പേർ വെന്തുമരിച്ചു

മെക്സിക്കോ സിറ്റി: മെക്സിക്കോയെയാകെ നടുക്കിയ ബസ് അപകടത്തിന്‍റെ നടുക്കം ഉയർന്നുകൊണ്ടിരിയ്ക്കുന്നു. എസ്കാർസെഗയ്ക്ക് സമീപം ബസ് ട്രക്കിലിടിച്ച് തീപിടിച്ചതോടെ 41 പേർ ദാരുണമായി വെന്തുമരിച്ചു. അപകടത്തിൽ 38 യാത്രക്കാരും രണ്ട് ബസ് ഡ്രൈവർമാരും ട്രക്ക് ഡ്രൈവറും ഉൾപ്പെടെ മരിച്ചതായി അധികൃതർ അറിയിച്ചു.കാൻകുനിൽ നിന്ന് ടാബാസ്‌കോയിലേക്ക് പുറപ്പെട്ട 48 യാത്രക്കാരുമായി പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ഉടൻ തീപടർന്നതോടെ രക്ഷപ്പെടാൻ ഒരവസരവും ഇല്ലാതെ യാത്രക്കാരുടെ ഭൂരിഭാഗവും തീയിൽ അകപ്പെട്ടു. അപകടസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്; കത്തിയമർന്ന ലോഹ അവശിഷ്ടങ്ങൾക്കിടയിൽ തിരിച്ചറിയാനാകാത്ത രീതിയിൽ ചിതറിക്കിടക്കുന്ന തലയോട്ടികൾ കണ്ടെടുത്തു.അപകട കാരണം വ്യക്തമല്ല. ഡ്രൈവർ ഉറങ്ങിപ്പോയതാകാമെന്ന നിഗമനത്തിൽ അന്വേഷണം പുരോഗമിക്കുന്നു. സംഭവം മറികടക്കാനാകാത്ത ദുഃഖത്തിൽ ആണ് മെക്സിക്കോ ജനത.