
ന്യൂയോർക്ക്: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് ഭീഷണികളും ഇലക്ട്രിക് വാഹന മേഖലയോടുള്ള അനുസരണമില്ലാത്ത സമീപനവും ഫോർഡിന് വൻ സാമ്പത്തിക ഭാരം സൃഷ്ടിക്കുന്നുവെന്ന് കമ്പനി സിഇഒ ജിം ഫാർലി വ്യക്തമാക്കി.”യുഎസിലെ ഉൽപ്പാദനം വർദ്ധിപ്പിക്കണമെന്ന ട്രംപിന്റെ പ്രഖ്യാപനങ്ങൾക്കിടയിലും താരിഫ് നടപടികൾ മാറ്റിമറിക്കപ്പെടുന്നതും ഇലക്ട്രിക് വാഹനങ്ങൾക്ക് അനുകൂലമായ നികുതി ഇളവുകൾ പിന്‍വലിക്കുമോ എന്ന അനിശ്ചിതത്വവും വലിയ വെല്ലുവിളികൾ സൃഷ്ടിക്കുന്നു,” ഫാർലി പറഞ്ഞു.മെക്സിക്കോയും കാനഡയും ലക്ഷ്യമിട്ട് 25% താരിഫ് ഏർപ്പെടുത്താനുള്ള ട്രംപിന്റെ പദ്ധതി ഈ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന യുഎസ് കമ്പനികൾക്ക് വലിയ നഷ്ടമാകുമെന്നും, ഇത് വ്യാവസായിക രംഗത്ത് സാരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.