
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനത്തിനു നേരെ ഭീകരാക്രമണമുണ്ടാകുമെന്ന് വ്യാജ ഭീഷണി മുഴക്കിയ കേസിൽ മുംബൈ പൊലീസ് ഒരാളെ അറസ്റ്റു ചെയ്തു.മോദിയുടെ യുഎസ് സന്ദർശനത്തിന് മുൻപ് മുംബൈ പൊലീസിന്റെ കൺട്രോൾ റൂമിലേക്ക് ഒരു ഫോൺ കോൾ ലഭിക്കുകയായിരുന്നു. പ്രധാനമന്ത്രി യുഎസിലേക്ക് പോകുമ്പോൾ അദ്ദേഹത്തിന്റെ വിമാനത്തിന് ഭീകരാക്രമണ സാധ്യതയുണ്ടെന്നായിരുന്നു ഭീഷണി.പോലീസ് നടത്തിയ അന്വേഷണത്തിൽ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി. വ്യാജ ഭീഷണി മുഴക്കിയ വ്യക്തിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്. എന്നാൽ അറസ്റ്റിലായയാൾ മനോദൗർബല്യമുള്ളവനാണെന്ന് പൊലീസ് അറിയിച്ചു.