AmericaFestivalsLatest NewsLifeStyleNews

ഡിട്രോയിറ്റ് കേരള ക്ലബ്ബിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

മിഷിഗൺ: മിഷിഗണിലെ ആദ്യ ഇന്ത്യൻ കലാ-സാംസ്കാരിക സംഘടനയായ ഡിട്രോയിറ്റ് കേരള ക്ലബ്ബിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് ഉജ്ജ്വല തുടക്കം. സെൻ്റ് തോമസ് ഓർത്തഡോക്സ് ചർച്ച് ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു.ഹേമ രാച്ച്മലേ മുഖ്യാതിഥിയായിരുന്നു. കേരളത്തിന്റെ പാരമ്പര്യവും സാംസ്കാരിക മൂല്യങ്ങളും അടയാളപ്പെടുത്തുന്ന വർണ്ണാഭമായ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കും.ആദ്യ പ്രധാന പരിപാടിയായ മെഗാ ഷോ മെയ് 10-ന് ഫിറ്റസ്ജെറാൾഡ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് അരങ്ങേറും. സുവർണ്ണ ജൂബിലി വർഷത്തിൽ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു പ്രാധാന്യം നൽകുമെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button