AmericaCommunityFestivalsLatest NewsLifeStyleNews

ചിക്കാഗോ സെന്റ് മേരീസ് ഇടവകയിൽ മൂന്നു നോമ്പാചരണവും പുറത്തു നമസ്കാരവും ഭക്തിനിർഭരമായി

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ മൂന്നു നോമ്പാചരണവും പുറത്തു നമസ്കാരവും ഭക്തിനിർഭരമായി സംഘടിപ്പിച്ചു. ഫെബ്രുവരി 10, 11, 12 തിയ്യതികളിൽ നടന്ന തിരുക്കർമ്മങ്ങൾ ക്നാനായ സമുദായത്തിന്റെ തലപ്പള്ളിയായ കടുത്തുരുത്തി വലിയപള്ളിയിലെ മൂന്നു നോമ്പാചരണത്തിന്റെ മാതൃകയിൽ ആചരിച്ചു.മൂന്നു ദിവസങ്ങളിലായി പരമ്പരാഗതമായ പ്രത്യേക പ്രാർത്ഥനകളും നേർച്ചകാഴ്ചകളും അരങ്ങേറി. കുരിശിൻ ചുവട്ടിൽ എണ്ണയൊഴിച്ചു പ്രാർത്ഥിക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. അവസാന ദിവസം ക്നാനായ റീജിയൻ ഡയറക്ടർ മോൺസിഞ്ഞോർ തോമസ് മുളവനാൽ മുഖ്യ കാർമികത്വം വഹിച്ചു.തുടർന്ന്, കടുത്തുരുത്തി വലിയ പള്ളിയുടെ ആചാരപ്രകാരം നടത്തപ്പെട്ട പുറത്തു നമസ്കാരത്തിന് ഫാ. ബിബിൻ കണ്ടോത്ത് മുഖ്യകാർമികത്വം വഹിച്ചു. മുത്തിയമ്മയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ പ്രദിക്ഷണം വിശ്വാസികൾക്ക് ആത്മീയ അനുഭവമായി.പ്രസുദേന്തിമാരായി ബിജു & ലവ്‌ലി പാലകൻ, ടോം & റീനു വഞ്ചിത്താനത്ത്, ജോയൽ & സോളി ഇലക്കാട്ട്, സജി & ബിനു ഇടകരയിൽ, സിറിൽ & ഷേർളി കമ്പക്കാലുങ്കൽ, എബിൻ & ആശ പ്ലാംപറമ്പിൽ, ഫിലിപ്പ് & ചിന്നമ്മ ഞാറവേലിൽ, ബിജു & ജീന കണ്ണച്ചാംപറമ്പിൽ, റയാൻ കട്ടപ്പുറം എന്നിവർ സേവനം അനുഷ്ഠിച്ചു.വികാരി ഫാ. സിജു മുടക്കോടിൽ, കൈക്കാരന്മാർ, പാരിഷ് സെക്രട്ടറി സിസ്റ്റർ ഷാലോം, പാരിഷ് കൌൺസിൽ സെക്രട്ടറി സണ്ണി മേലേടം, കൂടാതെ കമ്മറ്റി അംഗങ്ങൾ ചേർന്നും മൂന്നുനോമ്പാചരണത്തിന് നേതൃത്വം നൽകി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button