AmericaFestivalsLatest NewsLifeStyleNews
ഒബാമയും മിഷേലും പ്രണയദിനാശംസകൾ നേർന്ന് വേർപിരിയലവർത്തകൾ തള്ളി

ന്യൂയോർക്ക്: മുൻ അമേരിക്കൻ പ്രസിഡന്‍റ് ബരാക്ക് ഒബാമയും ഭാര്യ മിഷേൽ ഒബാമയും വേർപിരിയുന്നതായുള്ള പ്രചാരണങ്ങൾക്ക് അവസാനം കുറിച്ച് പ്രണയദിനത്തിൽ പരസ്പരം ആശംസകൾ നേർന്നു.ഒബാമ തന്റെ എക്സിൽ മിഷേലിനോടുള്ള സ്നേഹസന്ദേശം പങ്കുവെച്ചു – “32 വർഷമായി ഒരുമിച്ച്, ഇപ്പോഴും അവളെ കാണുമ്പോൾ ശ്വാസം നിലച്ച് പോകും, ഹാപ്പി വാലൻറൈൻസ് ഡേ!” എന്നായിരുന്നു ഒബാമയുടെ വാക്കുകൾ.മിഷേലും പ്രണയസന്ദേശം പങ്കുവെച്ച് “എനിക്ക് എപ്പോഴും ആശ്രയിക്കാനാകുന്ന ഒരാൾ നിങ്ങൾ മാത്രമാണ്, ഹാപ്പി വാലൻറൈൻസ് ഡേ പ്രിയപ്പെട്ടവനേ” എന്ന് കുറിച്ചു.ഒബാമയും ഹോളിവുഡ് താരം ജെനിഫർ അനിസ്റ്റണും പ്രണയത്തിലാണെന്നുള്ള വ്യാജവാർത്തകൾ തള്ളിക്കളയുന്നതായിരുന്നു ഇരുവരുടെയും ഈ പോസ്റ്റുകൾ.