FestivalsIndiaLatest NewsLifeStyleNews

കുംഭമേളയിലേക്ക് യാത്ര – ഡൽഹി റെയിൽവേ സ്റ്റേഷനിലെ തിരക്കിൽ 18 മരണം

ന്യൂഡൽഹി: ഉത്തർപ്രദേശിലെ പ്രയാഗ്രാജിയിൽ നടക്കുന്ന മഹാകുംഭമേളയ്ക്കായി ഡൽഹി റെയിൽവേ സ്റ്റേഷനിൽ കൂടിയ തിരക്കിനിടെ 18 പേർ മരണമടഞ്ഞു. മരിച്ചവരിൽ 11 സ്ത്രീകളും 4 കുട്ടികളും ഉൾപ്പെടുന്നു. 50ലധികം പേർക്ക് പരുക്കേറ്റതായും മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർ അനുശോചനം രേഖപ്പെടുത്തി. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.ഡൽഹി മുഖ്യമന്ത്രി അതിഷി, ലഫ്റ്റനന്റ് ഗവർണർ, മുതിർന്ന രാഷ്ട്രീയനേതാക്കൾ എന്നിവർ പരിക്കേറ്റവരെ സന്ദർശിക്കാൻ എൽ.എൻ.ജി.പി ആശുപത്രിയിലെത്തിയിട്ടുണ്ട്.കുംഭമേളയുമായി ബന്ധപ്പെട്ട് രണ്ട് പ്രത്യേക ട്രെയിനുകൾ റെയിൽവേ സജ്ജീകരിച്ചിരുന്നുവെങ്കിലും, ഈ ട്രെയിനുകൾ സ്റ്റേഷനിൽ എത്തിയപ്പോൾ വലിയ തിരക്ക് ഉണ്ടാവുകയായിരുന്നു. ഇതേ തുടർന്ന് നിരവധി പേർ തിക്കിലും തിരക്കിലും അകപ്പെട്ടു, ചിലർ അബോധാവസ്ഥയിലാകുകയും ചെയ്തു.

Show More

Related Articles

Back to top button