
ന്യൂഡല്‍ഹി: ഓപ്പണ്‍എഐയുടെ കടുത്ത വിമര്‍ശകനും മുന്‍ ജീവനക്കാരനുമായ ഇന്ത്യന്‍ വംശജന്‍ സുചിര്‍ ബാലാജിയുടെ മരണം ആത്മഹത്യയാണെന്ന് സാന്‍ഫ്രാന്‍സിസ്‌കോ പൊലീസ് സ്ഥിരീകരിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആത്മഹത്യയെന്ന് ഫോര്‍ച്യൂണ്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു.2024 ഡിസംബറിലായിരുന്നു 26 കാരനായ സുചിറിനെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആഴ്ചകളോളം നീണ്ട അന്വേഷണത്തിന് ശേഷം കൊലപാതകമെന്നത് സ്ഥിരീകരിക്കാന്‍ തെളിവുകളൊന്നും ലഭിച്ചില്ലെന്ന് പൊലീസും മെഡിക്കല്‍ എക്‌സാമിനര്‍മാരും ഔദ്യോഗികമായി പ്രഖ്യാപിച്ചു.അതേസമയം, സുചിറിന്റെ മാതാപിതാക്കള്‍ ഈ കണ്ടെത്തലുമായി യോജിപ്പില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്നും അവര്‍ ആരോപിക്കുന്നു. സുചിറിന്റെ താമസസ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചില്ലെന്നും മാതാപിതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.