IndiaLatest NewsNewsPolitics

ഡൽഹി മുഖ്യമന്ത്രിക്കസേര: പേര് നിശ്ചയമാകാതെ പ്രതീക്ഷയുടെ കാത്തിരിപ്പ്


ന്യൂഡൽഹി – ദില്ലിയിലെ പുതിയ മുഖ്യമന്ത്രിയാകാനുള്ള പേര് ഇതുവരെ തീരുമാനമായില്ല. അതേസമയം, സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഒരുക്കങ്ങൾ രാംലീല മൈതാനിയിൽ പുരോഗമിക്കുകയാണ്. ഫെബ്രുവരി 20-ന് വൈകിട്ട് നടക്കുന്ന ചടങ്ങിനായി ഒരു ലക്ഷം പേരെ ഉൾക്കൊള്ളുന്ന ഭീമപന്തൽ ഒരുക്കുകയാണ് ബിജെപി.സത്യപ്രതിജ്ഞാ വേദിയുടെ ഒരുക്കങ്ങൾ വേദി 3 വിഭാഗങ്ങളായി വിഭജിക്കും.പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവർക്കൊപ്പം പുതു മന്ത്രിമാരും വേദിയിൽ ഉണ്ടാകും.മുൻ നിര വിവിഐപികൾക്ക്, പിന്നിൽ മാധ്യമപ്രവർത്തകർക്ക്, അതിനു പിന്നിൽ പ്രവർത്തകർക്ക്‌ സീറ്റുകൾ ഒരുക്കും.
മുഖ്യമന്ത്രി സ്ഥാനാർത്ഥികൾ:പർവേശ് വർമ – ന്യൂഡൽഹി മണ്ഡലത്തിൽ കേജ്രിവാളിനെ പരാജയപ്പെടുത്തിയത് ,വിജേന്ദർ ഗുപ്ത – മുൻ പ്രതിപക്ഷ നേതാവ്
രേഖ ഗുപ്ത, ശിഖ റോയ് – വനിതാ സ്ഥാനാർത്ഥികൾ
ഇന്നലെ ചേരാനിരുന്ന നിയമസഭാ കക്ഷിയോഗം അനിശ്ചിതത്വത്തെ തുടർന്ന് നാളത്തേക്ക് മാറ്റി.20ന് രാവിലെ പുതിയ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടത്തി വൈകിട്ട് സത്യപ്രതിജ്ഞ നടത്താനാണ് ബിജെപി നേതൃത്വം ഉദ്ദേശിക്കുന്നത്.ഡൽഹി, ഫരീദാബാദ്, ഗാസിയാബാദ് എന്നിവിടങ്ങളിൽ നിന്ന് പ്രവർത്തകർ ബസുകളിൽ എത്തും.വഴികൾ ചെത്തിയൊരുക്കി, പൊടി കുറയ്ക്കാൻ വെള്ളമൊഴിച്ച്, കുഴികൾ നികത്തിയും മൈതാനം സജ്ജമാക്കുന്നു.ഡൽഹി മുഖ്യമന്ത്രി ആരാകും എന്ന ചോദ്യത്തിന് ഉത്തരം അടുത്ത 24 മണിക്കൂറിനകം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം!

Show More

Related Articles

Back to top button