AmericaGulfIndiaLatest NewsNews
റഷ്യ ഇന്ത്യയ്ക്ക് ഏറ്റവുമധികം എണ്ണ വില്‍ക്കുന്നു; യുഎസ് അഞ്ചാം സ്ഥാനത്ത്

ന്യൂഡല്‍ഹി: ജനുവരിയില്‍ ഇന്ത്യയുടെ യുഎസ് എണ്ണ ഇറക്കുമതി കുത്തനെ വര്‍ദ്ധിച്ചു. ഡിസംബറിലെ 70,600 ബാരലില്‍ നിന്ന് 218,400 ബാരലായി ഉയർന്നതോടെ, യുഎസ് ഇന്ത്യയ്ക്കുള്ള അഞ്ചാമത്തെ വലിയ എണ്ണ വിതരണക്കാരായി.അതേസമയം, ഇന്ത്യയുടെ പ്രധാന എണ്ണ വിതരണക്കാരനായ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി 4.3% വര്‍ദ്ധിച്ച് പ്രതിദിനം 1.58 ദശലക്ഷം ബാരലായി. അടുത്ത മാസങ്ങളില്‍ റഷ്യന്‍ എണ്ണ വാങ്ങല്‍ കുറയാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.ഇറാഖ് രണ്ടാമത്, സൗദി അറേബ്യയും യു.എ.ഇയും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലുമാണ്. 2024 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ 10 മാസങ്ങളില്‍, ഇന്ത്യയുടെ എണ്ണ ഇറക്കുമതി 4.5% വര്‍ദ്ധിച്ച് പ്രതിദിനം ശരാശരി 4.8 ദശലക്ഷം ബാരലായതായി കണക്കുകള്‍ വ്യക്തമാക്കുന്നു.