
ഫ്ലോറിഡ: പാംസ് വെസ്റ്റ് ആശുപത്രിയിൽ മലയാളി വനിതാ നഴ്സിന് രോഗിയുടെ ക്രൂര മർദ്ദനം. 33 കാരനായ സ്റ്റീഫന്‍ സ്‌കാന്റ്റില്‍ബറി എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ വധശ്രമക്കുറ്റം ചുമത്തിയതായി പാം ബീച്ച് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.സംഭവം ചൊവ്വാഴ്ച ഉച്ചയ്ക്ക് 1:20 ഓടെയായിരുന്നു. ആശുപത്രിയുടെ മൂന്നാം നിലയിലെ രോഗികളുടെ മുറിയിൽ സേവനത്തിനായി എത്തിയ നഴ്സിനെ പ്രതി അക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നഴ്സിനെ വെസ്റ്റ് പാം ബീച്ചിലെ സെന്റ് മേരീസ് മെഡിക്കൽ സെന്ററിലെ ട്രോമാ സെന്ററിലേക്ക് മാറ്റി.