AmericaLatest NewsNewsOther CountriesPolitics
സെലെന്‍സ്കി സൗദി സന്ദര്‍ശനം മാറ്റിവച്ചു; സമാധാന ചര്‍ച്ചയില്‍ യുക്രെയ്നിന്റെ പങ്കാളിത്തം ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി: യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്കി ബുധനാഴ്ച നടത്താനിരുന്ന സൗദി അറേബ്യ സന്ദര്‍ശനം മാര്‍ച്ച് 10 വരെ മാറ്റിവച്ചു. യു.എസ്.യും റഷ്യയും യുക്രെയ്നില്ലാതെ സൗദിയില്‍ നടത്തിയ യുദ്ധസംബന്ധിയായ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് ഈ തീരുമാനം.സമാധാന ചര്‍ച്ചകളിൽ യുക്രെയ്നിന്റെ പങ്കാളിത്തം അനിവാര്യമാണെന്ന് സെലെന്‍സ്കി ആവശ്യമുന്നയിച്ചു. “ഞങ്ങളുടെ പിന്നിൽ നിന്ന് ആരും ഒന്നും തീരുമാനിക്കരുത്. യുക്രെയ്നില്ലാതെ യുദ്ധാവസാനത്തെ കുറിച്ച് തീരുമാനമെടുക്കാനാകില്ല,” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.സമാധാനം ഉറപ്പാക്കാൻ അമേരിക്ക, യൂറോപ്പ്, യുക്രെയ്ൻ എന്നിവയുടെ പങ്കാളിത്തം ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. വാർത്താ ഏജൻസി റോയിറ്റേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.