AmericaLatest NewsNewsOther CountriesPolitics

റഷ്യ യുക്രെയ്‌നുമായി ചര്‍ച്ചയ്ക്കൊരുങ്ങുമോ? പുടിന്റെ പ്രഖ്യാപനം ആശ്വാസകരം

(മോസ്‌കോ) – യുക്രെയ്ന്‍ക്കെതിരായ യുദ്ധം തുടരുന്നതിനിടെ, ചര്‍ച്ചയ്ക്കുള്ള സാധ്യതയെക്കുറിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ സൂചന നല്‍കി. ആവശ്യമെങ്കില്‍ യുക്രെയ്‌നിന്‍റെ പ്രസിഡന്റ് വോലൊദിമിര്‍ സെലെന്‍സ്‌കിയുമായി സംസാരിക്കാന്‍ തയ്യാറാണെന്ന് പുടിന്‍ വ്യക്തമാക്കി.ഇന്ന് സൗദി അറേബ്യയില്‍ റഷ്യന്‍, യുഎസ് നയതന്ത്രജ്ഞര്‍ കൂടിക്കാഴ്ച നടത്തുന്ന സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം. യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിനായുള്ള ചര്‍ച്ചകളാണ് യോഗത്തിലെ പ്രധാന അജണ്ട.അതേസമയം, ഈ ചര്‍ച്ചകളില്‍ യുക്രെയ്‌നിന് പ്രതിനിധിത്വം ഇല്ലെന്ന് സെലെന്‍സ്‌കി തുറന്നടിച്ചു. “ഞങ്ങളില്ലാതെ യാതൊരു കരാറിനെയും അംഗീകരിക്കാന്‍ കഴിയില്ല,” എന്ന് അദ്ദേഹം പറഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button