
വെസ്റ്ചെസ്റ്റർ, ന്യൂയോർക്ക് ∙ ന്യൂയോർക്ക് ട്രാൻസിറ്റിൽ ഉദ്യോഗസ്ഥനായിരുന്ന അലക്സാണ്ടർ ജോഷ്വ (72) അന്തരിച്ചു. പത്തനംതിട്ട തുമ്പമൺ തൊണ്ടംവേലിൽ വല്ലഭത്തിനാൽ മുട്ടം വീട്ടിൽ പരേതരായ വല്ലഭത്തിനാൽ തോമസ് ജോഷ്വയുടെയും അന്നമ്മ ജോഷ്വയുടെയും പുത്രനാണ്.പന്തളം എൻഎസ്എസ് കോളേജിൽ നിന്ന് ബിരുദവും റായ്പൂർ രവിശങ്കർ സർവകലാശാലയിൽ നിന്ന് ഒന്നാം ക്ലാസോടെ ബിരുദാനന്തര ബിരുദവും നേടി. 1981 നവംബറിൽ ന്യൂയോർക്കിലെ വൈറ്റ് പ്ലെയിൻസിലെത്തി. പരോപകാരപ്രവൃത്തികളിലെയും കുടുംബബന്ധങ്ങളിലെയും മികവിൽ ശ്രദ്ധേയനായിരുന്നു. മാർത്തോമ്മാ സഭയുടെ സ്ഥാപനത്തിൽ കുടുംബത്തിന്റെ പങ്കിനെ കുറിച്ച് അഭിമാനപൂർവം സംസാരിക്കയും ചെയ്തു.
കുടുംബവും അന്തിമോപചാരവും
ഭാര്യ: പൊന്നമ്മ മാത്യു.
മക്കൾ: ആൽഫ്രഡ്, റോബർട്ട്, വിൻഫ്രെഡ്.
പേരക്കുട്ടികൾ: മൂന്ന്.
സഹോദരങ്ങൾ: ഏലിയമ്മ മത്തായി, പരേതരായ ടിജെ തോമസ്, വിജെ കോശി, വിജെ ഫിലിപ്പ്, വിജെ രാജൻ.
അന്ത്യോപചാരങ്ങൾ
- പൊതുദർശനം: ഫെബ്രുവരി 21 വെള്ളിയാഴ്ച 4:30 PM – 8:00 PM, സെന്റ് തോമസ് മാർത്തോമ്മാ ചർച്ച്, യോങ്കേഴ്‌സ്, NY.
- സംസ്കാര ശുശ്രൂഷ: ഫെബ്രുവരി 22 ശനിയാഴ്ച രാവിലെ 9:00 AM, സെന്റ് തോമസ് മാർത്തോമ്മാ ചർച്ച്.
- സംസ്കാരം: Kensico Cemetery, Valhalla, NY.
വിവരങ്ങൾക്ക്: (914) 409-3001.