മുതുകാടിന്റെ മാജിക് :സാമ്പത്തിക സാക്ഷരത ബോധവത്കരണം

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചും സുരക്ഷിത ഇടപാടുകളുടെ ആവശ്യമെന്നും ബോധവത്കരിച്ചുകൊണ്ട് പ്രശസ്ത ജാലവിദ്യാകലാകാരന്‍ ഗോപിനാഥ് മുതുകാട് വിദ്യാർത്ഥികൾക്കായി പ്രത്യേക ഇന്ദ്രജാല പ്രദർശനം നടത്തി.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമ്പത്തിക സാക്ഷരത ബോധവത്കരണ പദ്ധതിയുടെ ഭാഗമായി വഴുതക്കാട് മൗണ്ട് കാർമൽ കോൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ കോട്ടൺഹിൽ, കാർമൽ ഗേൾസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ പങ്കെടുത്തു.ആർ.ബി.ഐ റീജിയണൽ ഡയറക്ടർ തോമസ് മാത്യു ഉദ്ഘാടനം നിർവഹിച്ചു.

കേരളം സാക്ഷരതയിൽ മുന്നിലായിരുന്നാലും യുവതലമുറ സാമ്പത്തിക ബോധവാന്മാരാകേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.മുതുകാടിന് മെമന്റോ നൽകി ആദരം അർപ്പിച്ചു. ആർ.ബി.ഐ ഓംബുഡ്‌സ്മാൻ ആർ. കമലാകണ്ണൻ, എസ്.എൽ.ബി.സി കൺവീനർ പ്രദീപ് കെ.എസ്, മുൻ ഫൊക്കാനാ ചെയർമാൻ പോൾ കറുകപ്പള്ളി, വിവിധ ബാങ്ക് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. എഫ്.ഐ.ഡി.ഡി. ഡി.ജി.എം കെ.ബി ശ്രീകുമാർ സ്വാഗതവും എ.ജി.എം സാബിത്ത് സലിം നന്ദിയും പറഞ്ഞു.