AmericaCrimeIndiaLatest NewsNews
അദാനി ഗ്രൂപ്പിനെതിരായ അഴിമതിക്കേസ്: യുഎസ് അന്വേഷണത്തിന് ഇന്ത്യയുടെ സഹായം തേടി

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിനെതിരായ സൗരോര്‍ജ അഴിമതിക്കേസില്‍ അന്വേഷണം ശക്തമാകുന്നു. യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മിഷന്‍ (SEC) ഇന്ത്യയുടെ സഹായം തേടിയതായി റിപ്പോര്‍ട്ട്. യുഎസിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് അദാനി ഗ്രീന്‍ എനര്‍ജി കൈക്കൂലി നല്‍കിയെന്നാണു കമ്മിഷന്റെ കണ്ടെത്തല്‍.ഗൗതം അദാനിയും സാഗര്‍ അദാനിയും ഇന്ത്യയിലായതിനാല്‍ കേസില്‍ സഹകരണമാവശ്യമായതായി യുഎസ് അധികൃതര്‍ വ്യക്തമാക്കി. നേരത്തെയും ന്യൂയോര്‍ക്ക് കോടതി ഗൗതം അദാനിക്കെതിരെ അഴിമതിക്കുറ്റം ചുമത്തിയിരുന്നു. 2 ബില്യന്‍ ഡോളറിലധികം മൂല്യമുള്ള സൗരോര്‍ജ കരാറുകള്‍ സ്വന്തമാക്കുന്നതിനായി കൈക്കൂലി വാഗ്ദാനം ചെയ്തതായാണ് കേസ്. ഗൂഢാലോചന, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ അദാനി ഗ്രൂപ്പിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും ചുമത്തിയിട്ടുണ്ട്.