AmericaIndiaLatest NewsNews
മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി; വത്തിക്കാന്റെ നന്ദി, ഇറ്റാലിയന്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ചു

വത്തിക്കാന്‍ സിറ്റി:ന്യുമോണിയ ബാധിതനായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടായതായി വത്തിക്കാന്‍ അറിയിച്ചു. മാര്‍പാപ്പ തനിയെ എഴുന്നേറ്റിരിക്കാനും പ്രഭാതഭക്ഷണം കഴിക്കാനും പ്രാപ്‌തിയായതോടൊപ്പം യന്ത്രസഹായമില്ലാതെ ശ്വസിക്കുകയും നന്നായി ഉറങ്ങുകയും ചെയ്തതായി വത്തിക്കാന്‍ വക്താവ് അറിയിച്ചു.ലാബ് പരിശോധനാഫലങ്ങളില്‍ പുരോഗതി കണ്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. അണുബാധ മൂലം നില ഗുരുതരമായിരുന്നെങ്കിലും മെച്ചപ്പെടുന്നുവെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.അതേസമയം, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി റോമിലെ ജമേലി ആശുപത്രിയിലെത്തി 88കാരനായ മാര്‍പാപ്പയെ സന്ദര്‍ശിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.