AmericaLatest NewsNewsOther CountriesPolitics

ബ്രിട്ടൻ സെലൻസ്കിയെ പിന്തുണയ്ക്കുന്നു; യുദ്ധകാലത്ത് തിരഞ്ഞെടുപ്പ് ഒഴിവാക്കുന്നതിൽ തെറ്റില്ലെന്ന് സ്റ്റാമെർ

ലണ്ടൻ ∙ യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയെ വിമർശിച്ചതിന് പിന്നാലെ, ബ്രിട്ടൻ സെലൻസ്കിയെ പിന്തുണച്ച് രംഗത്ത്. ബ്രിട്ടീഷ് പ്രധാനമന്ത്രി സർ കിയർ സ്റ്റാമർ, ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട നേതാവെന്ന നിലയിൽ സെലൻസ്കിക്ക് എല്ലാ പിന്തുണയും തുടരുമെന്ന് വ്യക്തമാക്കി.2022 മുതൽ യുദ്ധത്തിന്റെ പേരിൽ തിരഞ്ഞെടുപ്പ് നടത്താത്ത സെലൻസ്കിയുടെ നടപടി വിമർശിച്ച ട്രംപിന് മറുപടിയായി, യുദ്ധകാലത്ത് ഇലക്ഷൻ ഒഴിവാക്കുന്നത് നീതിയുള്ള നടപടിയാണെന്ന് ബ്രിട്ടൻ വ്യക്തമാക്കി. രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടനും ഇത്തരമൊരു തീരുമാനം എടുത്തതായി സ്റ്റാമർ ഓർമ്മിപ്പിച്ചു.അമേരിക്കയുടേയും റഷ്യയുടേയും റിയാദിൽ നടന്ന ചർച്ചയ്ക്കു പിന്നാലെയാണ് ട്രംപ് സെലൻസ്കിയെ വിമർശിച്ചത്. എന്നാൽ, യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക നടത്തുന്ന നയതന്ത്ര ഇടപെടലുകൾക്ക് ബ്രിട്ടൻ പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചു.യുദ്ധത്തിന്റെ ഭാഗമായി അമേരിക്ക 6700 കോടി ഡോളറിന്റെ ആയുധസഹായവും 3100 കോടി ഡോളർ പണസഹായവും യുക്രൈനിന് നൽകിയിരുന്നു. ഇതിനു പകരമായി സ്വർണം, വെള്ളി, പ്ലാറ്റിനം തുടങ്ങിയ ധാതു വിഭവങ്ങളുടെ ഉടമസ്ഥാവകാശം നൽകണമെന്ന യുഎസിന്റെ ആവശ്യം യുക്രൈൻ നിരസിച്ചു. “രാജ്യത്തെ വിൽക്കില്ല, സംരക്ഷിക്കാനാണ് സഹായം തേടിയത്” എന്നതാണ് സെലൻസ്കിയുടെ നിലപാട്.യൂറോപ്യൻ രാജ്യങ്ങളുടെ പ്രതികരണത്തിനായി ലോകം കാത്തിരിക്കുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button