പ്രൊഫ. ജോസഫ് തോമസ് പ്രാക്കുഴി ഡാളസിൽ അന്തരിച്ചു

ഡാളസ്: ഡാളസ് കേരള അസോസിയേഷൻ മുൻ ഡയറക്ടർ ബോർഡ് അംഗവും അക്കാദമിക രംഗത്ത് സേവനമനുഷ്ഠിച്ചിരുന്ന പ്രൊഫ. ജോസഫ് തോമസ് പ്രാക്കുഴി (മാമച്ചൻ – 78) ഡാളസിൽ അന്തരിച്ചു. ചങ്ങനാശ്ശേരി മാടപ്പള്ളി സ്വദേശിയാണ്.സീറോ മലബാർ ഫൊറോന ചർച്ചിലെ സജീവ അംഗമായിരുന്ന അദ്ദേഹം പൂനെയിൽ ബി.കോം, ബി.എഡ്, എം.കോമ്, എം.ഫിൽ പൂർത്തിയാക്കി അക്കൗണ്ടൻസി പ്രൊഫസറായി പ്രവർത്തിച്ചു. 1991-ൽ കുടുംബത്തോടൊപ്പം യുഎസ്എയിലേക്ക് കുടിയേറി. 2011-ൽ വിരമിക്കുന്നതുവരെ ഡാളസ് കോളേജിൽ പബ്ലിക് അക്കൗണ്ടസി (സിപിഎ) അധ്യാപകനായിരുന്നു.ഭാര്യ: അമ്മാൾ ചെറിയാൻ (കോട്ടയം താന്നിക്കൽ).
മകൻ: മനു, മരുമകൾ റിക്കി, കൊച്ചുമക്കൾ നിധി, നീൽ.സഹോദരങ്ങൾ: പി.ടി. ആന്റണി, മേജർ പി.ടി. ചെറിയാൻ, ലീലാമ്മ ജോസഫ്, റോസമ്മ ജോസഫ്, പി.ടി. സെബാസ്റ്റ്യൻ (ഡാളസ് കേരള അസോസിയേഷൻ & ഐ സി ഇ സി ഡയറക്ടർ).
📍 പൊതുദർശനം: ഫെബ്രുവരി 23, സെന്റ് തോമസ് സീറോ-മലബാർ കാത്തലിക് ചർച്ച്, ഗാർലൻഡ്
📍 സംസ്കാര ശുശ്രൂഷ: ഫെബ്രുവരി 24 ഉച്ചയ്ക്ക് 1:00 മുതൽ, തുടർന്ന് സേക്രഡ് ഹാർട്ട് സെമിത്തേരി, റൗലറ്റ്
കൂടുതൽ വിവരങ്ങൾക്ക്: പി.ടി. സെബാസ്റ്റ്യൻ – 214 435 5407