ഇലോൺ മസ്ക് സെലെൻസ്കിയെ വിമർശിച്ചു

വാഷിങ്ടൺ – ടെസ്‌ല മേധാവിയും വൈറ്റ്ഹൗസ് ഉപദേശകനുമായ ഇലോൺ മസ്ക് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയെ വിമർശിച്ചു. 2022ലെ വോഗ് ഫോട്ടോഷൂട്ടിൽ സെലെൻസ്കി പങ്കെടുത്തത് യുദ്ധകാലത്ത് അനാവശ്യമായ പ്രവർത്തിയാണെന്ന് മസ്ക് അഭിപ്രായപ്പെട്ടു.റഷ്യ-യുക്രെയ്ൻ യുദ്ധം തുടരുന്നതിനിടെ ഈ ഫോട്ടോഷൂട്ടിൽ പങ്കെടുത്തത് ശരിയല്ലെന്ന് പലരും ആരോപിച്ചു.വോഗ് മാഗസിനിൽ സെലെൻസ്കിയുടെയും ഭാര്യ ഒലീന സെലെൻസ്കയുടെയും ഫോട്ടോകൾ പ്രസിദ്ധീകരിച്ചിരുന്നു.പ്രശസ്ത ഫോട്ടോഗ്രാഫർ ആനി ലീബോവിറ്റ്‌സ് ആണ് ഈ ചിത്രങ്ങൾ പകർത്തിയത്.”ധീരതയുടെ ഛായാചിത്രം” എന്ന തലക്കെട്ടിൽ യുദ്ധകാല പ്രതിരോധത്തിന്റെ ഭാഗമായാണ് ഈ ഫോട്ടോശൂട്ട് അവതരിപ്പിച്ചത്.2022ൽതന്നെ സെലെൻസ്കിയുടെ ഫോട്ടോഷൂട്ട് വിവാദമായി മാറിയിരുന്നു.യുഎസ് കോൺഗ്രസ് അംഗങ്ങളായ ലോറൻ ബോബേർട്ട്, മായ്റ ഫ്ലോറസ് തുടങ്ങിയവർ ഫോട്ടോഷൂട്ടിനെ അപലപിച്ചു.യുഎസ് 6000 കോടി ഡോളർ യുക്രെയ്നിന് സഹായം നൽകുമ്പോൾ സെലെൻസ്കി ഫോട്ടോഷൂട്ടിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിന് രാഷ്ട്രീയ നേതാക്കൾ ആക്ഷേപം ഉന്നയിച്ചു.ഡോണൾഡ് ട്രംപും സെലെൻസ്കിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.യുദ്ധകാലത്ത് രാഷ്ട്രത്തിൻ്റെ ഗൗരവമേറിയ സാഹചര്യം അവഗണിച്ച് ഫോട്ടോഷൂട്ട് നടത്തിയതിൽ വിമർശനം തുടരുന്നു.