AmericaLatest NewsNewsOther Countries
മാർപ്പാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി, അപകടനില തരണം ചെയ്തിട്ടില്ല: വത്തിക്കാൻ

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെങ്കിലും അപകടനില പൂര്‍ണമായി തരണം ചെയ്തിട്ടില്ലെന്ന് വത്തിക്കാൻ മെഡിക്കൽ സംഘം അറിയിച്ചു. 88 കാരനായ മാർപ്പാപ്പയെ ഫെബ്രുവരി 14-ന് റോമിലെ ജമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.മാർപ്പാപ്പ കിടക്കയിൽ നിന്ന് എഴുന്നേറ്റ് വീൽചെയറിൽ ഇരിക്കുമ്പോഴും ശ്വാസംമുട്ടൽ നേരിടുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ, അണുബാധ കുറയുകയും, യന്ത്രസഹായമില്ലാതെ ശ്വസിക്കാനും ഭക്ഷണം കഴിക്കാനും കഴിയുന്നതായും ഡോക്ടർമാർ വ്യക്തമാക്കി. ഒരു ആഴ്ചക്കോ അതിലധികമോ അദ്ദേഹം ആശുപത്രിയിൽ തുടരേണ്ടിവരുമെന്നാണ് വിലയിരുത്തൽ.