AmericaCrimeLatest NewsNews
ഡാലസിൽ ഓട്ടിസം ബാധിതയായ 19 കാരി പോഷകാഹാരക്കുറവിനെ തുടർന്ന് മരിച്ചു; അമ്മ അറസ്റ്റിൽ

ഡാലസ്:ഓട്ടിസം ബാധിതയായ 19 വയസ്സുകാരി ഡലീല പോഷകാഹാരക്കുറവിനെ തുടർന്ന് മരിച്ച സംഭവത്തിൽ അമ്മ ക്രിസ്റ്റൽ കനാലസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബാൽച്ച് സ്പ്രിംഗ്സിലെ വീട്ടിൽ നിന്ന് പൊലീസ് ഡലീലയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.വാലന്റൈൻ ദിനത്തിൽ ഡലീലയ്ക്ക് ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് അമ്മ പൊലീസിനെ അറിയിച്ചെങ്കിലും, ഇവർ എത്തിയപ്പോൾ മരണം സംഭവിച്ചിരുന്നു. 6 മുതൽ 24 മണിക്കൂറിനിടയിൽ മരണമുണ്ടായെന്നാണ് പ്രാഥമിക നിഗമനം.കിടപ്പുമുറിയിൽ രൂക്ഷമായ ദുർഗന്ധവും, ശരീരത്തിന്റെ രൂപം കോൺക്രീറ്റ് തറയിൽ പതിച്ചതും, ദേഹത്ത് നിരവധി ചതവുകളും വ്രണങ്ങളും കണ്ടു. കടുത്ത ഓട്ടിസം ബാധിതയായ ഡലീലയ്ക്ക് സംസാരിക്കാൻ അറിയില്ലായിരുന്നു, ഡയപ്പർ ധരിച്ചിരുന്നതായും ബന്ധുക്കൾ വ്യക്തമാക്കി. 2021 മെയ് മാസത്തിന് ശേഷം ഡലീലയ്ക്കായി വൈദ്യസഹായം തേടിയിട്ടില്ലെന്നും പൊലീസ് കണ്ടെത്തി.