AmericaIndiaLatest NewsNews
ന്യൂയോർക്ക്-ഡൽഹി അമേരിക്കൻ എയർലൈൻസ് വിമാനം സുരക്ഷാ ഭീഷണിയെ തുടർന്ന് റോമിലേക്ക് വഴിതിരിച്ചുവിട്ടു

ഡൽഹി: ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള അമേരിക്കൻ എയർലൈൻസ് വിമാനം സുരക്ഷാ ഭീഷണിയുടെ പശ്ചാത്തലത്തിൽ റോമിലേക്ക് വഴിതിരിച്ചുവിട്ടു. റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്ത വാർത്ത അനുസരിച്ച്, ഇമെയിൽ വഴി ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട സന്ദേശം ലഭിച്ചതിനെത്തുടർന്നാണ് തീരുമാനം.വിമാനമായ AA 292, ഫെബ്രുവരി 24 ഞായറാഴ്ച, ന്യൂയോർക്ക് ജെഎഫ്‌കെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടതിനു പിന്നാലെ ഇറ്റലിയിലെ റോമിലെ ലിയൊണാഡോ ഡാവിഞ്ചി വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. സുരക്ഷാ പരിശോധന പൂർത്തിയാക്കിയ ശേഷം മാത്രമേ വിമാനം ഇന്ത്യയിലേക്ക് വീണ്ടും യാത്ര തുടരുമെന്ന് എയർലൈൻസ് അധികൃതർ അറിയിച്ചു.