
കോട്ടയം: മതവിദ്വേഷ പരാമര്‍ശവുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവ് പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം നടത്തുന്നതായി സൂചന. ഇതിനായി പൊലീസ് ജോര്‍ജിന്റെ വീട്ടിലെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.അറസ്റ്റ് സാധ്യത കണക്കിലെടുത്ത് ബി.ജെ.പി ജില്ലാ നേതാക്കളും പ്രവര്‍ത്തകരും ജോര്‍ജിന്റെ വീട്ടിലെത്തിയതായി വിവരം.അതേസമയം, കേസ് അന്വേഷിക്കുന്ന ഈരാറ്റുപേട്ട ഇന്‍സ്‌പെക്ടര്‍ക്ക് മുന്നില്‍ ഇന്ന് പി.സി. ജോര്‍ജ് ഹാജരാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതിനായി അന്വേഷണം തുടരുകയാണ്.