AmericaCrimeIndiaKeralaLatest NewsNewsObituaryOther Countries
ജര്‍മനിയില്‍ മലയാളി വിദ്യാര്‍ഥിനിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

ന്യൂഡല്‍ഹി: ജര്‍മനിയില്‍ മലയാളി വിദ്യാര്‍ഥിനിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി ചക്കിട്ടപാറ സ്വദേശിനി ഡോണ ദേവസ്യ പേഴത്തുങ്കല്‍ (25) ആണ് ന്യൂറംബര്‍ഗിലെ താമസസ്ഥലത്ത് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.വൈഡന്‍ യൂണിവേഴ്‌സിറ്റിയില്‍ ഇന്റര്‍നാഷണല്‍ മാനേജ്മെന്റ് വിഷയത്തില്‍ മാസ്റ്റര്‍ ബിരുദ വിദ്യാര്‍ഥിനിയായിരുന്നു ഡോണ. ഇരുവര്‍ഷം മുമ്പാണ് അവര്‍ ജര്‍മനിയിലേക്ക് എത്തിയതെന്നും അടുത്ത രണ്ട് ദിവസമായി പനിയുണ്ടായിരുന്നതായി സുഹൃത്തുക്കള്‍ അറിയിച്ചതായും റിപ്പോര്‍ട്ടുകളിലുണ്ട്.മരണകാരണം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ വ്യക്തമാകൂ. ജര്‍മന്‍ പൊലീസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കുന്നതായാണ് വിവരം.