റഷ്യ-യു.എസ്. നയതന്ത്ര ചർച്ച ഇന്ന് ഈസ്താംബൂളിൽ

ദോഹ – നയതന്ത്ര കാര്യാലയങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ റഷ്യയും യു.എസും തമ്മിലുള്ള ചർച്ച ഇന്ന് (വ്യാഴാഴ്ച) തുർക്കിയിലെ ഈസ്താംബൂളിൽ നടക്കും.മുൻ യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്ത്, ഇരുരാജ്യങ്ങളും പരസ്പരം നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു. എന്നാൽ, കഴിഞ്ഞമാസം ഡൊണാൾഡ് ട്രംപ് അധികാരമേറ്റ് കഴിഞ്ഞതോടെ, റഷ്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു.ഈ ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു ഫെബ്രുവരി 18-ന് സൗദി അറേബ്യയിലെ റിയാദിൽ, ഇരുരാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാരുടെ നേതൃത്വത്തിൽ കൂടിക്കാഴ്ച നടന്നത്. യുക്രൈൻ യുദ്ധം പരിഹരിക്കാനുള്ള ശ്രമങ്ങളും ഈ ചർച്ചയിൽ ഉൾപ്പെട്ടിരുന്നു.ഇന്നത്തെ ഈസ്താംബൂൾ ചർച്ചയിൽ, നയതന്ത്ര സംഘർഷങ്ങൾ കുറയ്ക്കുന്നതിനും ഇരു രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിന് വഴിയൊരുക്കുന്നതിനും ശ്രമിക്കുമെന്നാണ് പ്രതീക്ഷ.