AmericaCommunityLatest NewsNews

ഡാളസിൽ ‘സ്വർഗ്ഗീയ വിരുന്ന്’ സഭയുടെ പ്രഥമ കോൺക്ലേവ് മാർച്ച് 7 മുതൽ 9 വരെ

ഡാളസ്: ‘സ്വർഗ്ഗീയ വിരുന്ന്’ (Heavenly Feast) സഭയുടെ ആദ്യ കോൺക്ലേവ് മാർച്ച് 7 മുതൽ 9 വരെ ഡാളസിലെ ശാരോൻ ഇവൻറ് സെൻറ്ററിൽ (940 Barnes Bridge Rd, Mesquite, TX 75150) വച്ചു നടക്കും.’ആത്മാവിൽ നടക്കുന്നതിന്റെ യഥാർത്ഥ അർത്ഥം മനസ്സിലാക്കി പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന ജീവിതം കൈവരിക്കാൻ സഹായിക്കുന്ന ദൈവ വചന പഠനവും കൃപാവര ശുശ്രൂഷകളും’ എന്നതാണ് ഈ മൂന്ന് ദിവസത്തെ സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം.കോൺക്ലേവിൽ ‘സ്വർഗ്ഗീയ വിരുന്ന്’ സഭയുടെ സ്ഥാപകൻ ഡോ. മാത്യു കുരുവിള (തങ്കു ബ്രദർ), സഭയുടെ സീനിയർ പാസ്റ്ററും അനുഗ്രഹീത ദൈവവചന അദ്ധ്യാപകനുമായ ഡോ. തോമസ് എബ്രഹാം (തോമസുകുട്ടി ബ്രദർ) തുടങ്ങിയ ദൈവദാസൻമാർ മുഖ്യ സന്ദേശം നൽകും. റോണക്ക് ബ്രദർ, അഡ്വ. ബിനോയ് ബ്രദർ തുടങ്ങിയവരും ശുശ്രൂഷകളിൽ പങ്കെടുക്കും.ഭാരപ്പെടുന്നവർക്കും രോഗികൾക്കുമായി പ്രത്യേക പ്രാർത്ഥനയും ശുശ്രൂഷയും ക്രമീകരിച്ചിരിക്കുന്നതായി സംഘാടകർ അറിയിച്ചു. ജാതി, മത, സഭാ ഭേദമെന്യേ ആയിരക്കണക്കിന് ആളുകൾക്ക് അനുഗ്രഹത്തിൻറെയും വിടുതലിന്റെയും ദിവസങ്ങളായി ഡാളസ് സജ്ജമായതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:
🔗 Website: www.heavenlyfeastusa.com
📞 Contact: 516-499-0687, 469-350-4945, 972-513-8536, 347-448-0714

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button