ട്രംപ് തനിക്കെതിരെ വാര്‍ത്ത നല്‍കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും

വാഷിംഗ്ടൺ: തനിക്കെതിരെ അജ്ഞാത സ്രോതസുകളില്‍ നിന്നുള്ള വാര്‍ത്തകളെയും വ്യാജവാര്‍ത്തകളെയും നേരിടാൻ നിയമനടപടി സ്വീകരിക്കുമെന്ന് മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ നയങ്ങളെ വിമര്‍ശിക്കുന്ന മാധ്യമ സ്ഥാപനങ്ങളായ അസോസിയേറ്റഡ് പ്രസ്, റോയിട്ടേഴ്സ് തുടങ്ങിയവയുടെ പ്രതിനിധികളെ വൈറ്റ് ഹൗസിലെയും കാബിനറ്റ് മീറ്റിംഗുകളിലെയും പ്രവേശനം നിരോധിച്ചതിന് ശേഷമാണ് പുതിയ മുന്നറിയിപ്പ്.“ഞാൻ അധികാരത്തിലെത്തിയതിനു ശേഷം വ്യാജവാർത്തകളും കെട്ടുകഥകളും വർധിച്ചിട്ടുണ്ട്. സത്യസന്ധതയില്ലാത്ത എഴുത്തുകാർക്കും പ്രസാധകർക്കും എതിരായി കേസെടുക്കും. അവ അപകീര്‍ത്തികരമായ കഥകളാണ്. അതിനെതിരെ നിയമപരമായ നടപടി സ്വീകരിക്കേണ്ടതുണ്ട്,” ട്രംപ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയായി അറിയിച്ചു.പ്രസിദ്ധീകരണമായ ‘ഓള്‍ ഓര്‍ നത്തിങ്: ഹൗ ട്രംപ് റീക്യാപ്ചേര്‍ഡ് അമേരിക്ക’ എന്ന പത്രപ്രവര്‍ത്തകന്‍ മൈക്കല്‍ വുള്‍ഫിന്‍റെ പുസ്തകം വലിയ ചര്‍ച്ചയാകുന്നതിനിടയിലാണ് ട്രംപ് പുതിയ നിലപാട് പ്രഖ്യാപിച്ചത്. ഇതിനെ തുടര്‍ന്ന് മാധ്യമലോകത്തും രാഷ്ട്രീയവൃത്തങ്ങളിലും കടുത്ത പ്രതികരണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.