ട്രംപ് യൂറോപ്യന്‍ യൂണിയനോട് കടുപ്പത്തില്‍; കാറുകള്‍ക്ക് 25% അധിക ഇറക്കുമതി തീരുവ

വാഷിങ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള ഇറക്കുമതി ഉല്‍പന്നങ്ങള്‍ക്ക് 25% അധിക തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതിന്റെ പ്രാബല്യതക്കുറിച്ചുള്ള വിശദാംശങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുമെന്ന് ട്രംപ് അറിയിച്ചു. പ്രധാനമായും കാറുകള്‍ അടക്കമുള്ള ഉല്‍പന്നങ്ങളാണ് ഈ നികുതി ബാധിക്കുക.യൂറോപ്യന്‍ യൂണിയന്‍ യുഎസിനെ സാമ്പത്തികമായി പിഴിയാനാണ് രൂപീകരിച്ചതെന്നുമുള്ള ആരോപണവും ട്രംപ് ഉന്നയിച്ചു. യുഎസ് നിര്‍മിത കാറുകളും കാര്‍ഷികോല്‍പന്നങ്ങളും യൂറോപ്പ് വാങ്ങാറില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.അതേസമയം, ലോകത്തിലെ ഏറ്റവും വലിയ തുറന്ന വിപണിയാണ് യൂറോപ്പ്, കൂടാതെ ഇതിന്റെ ഏറ്റവും വലിയ പ്രയോജനം യുഎസിനാണെന്ന് യൂറോപ്യന്‍ യൂണിയന്‍ വക്താവ് പ്രതികരിച്ചു.നിരവധി രാജ്യങ്ങളില്‍നിന്നുള്ള ഇറക്കുമതിക്കും യുഎസ് പുതിയ നികുതികള്‍ ഏര്‍പ്പെടുത്തുന്നു. മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളില്‍നിന്നുള്ള ഇറക്കുമതികള്‍ക്ക് മാർച്ച് 4 മുതല്‍ 25% തീരുവ നിലവിൽ വരുമെന്ന് ട്രംപ് വ്യക്തമാക്കി. അതിനൊപ്പം, ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 10% അധിക തീരുവയും ഏര്‍പ്പെടുത്തും.