ട്രംപ് – സെലൻസ്കി കൂടിക്കാഴ്ച പരാജയം; രൂക്ഷ വിമർശനങ്ങൾ, ധാതു കരാറിൽ ഒപ്പില്ല

വാഷിംഗ്ടൺ: വൈറ്റ് ഹൗസിൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും യുക്രൈൻ പ്രസിഡൻറ് വ്ളാദിമിർ സെലൻസ്കിയും നടത്തിയ കൂടിക്കാഴ്ച പരാജയപ്പെട്ടു. ഇരുവരും തമ്മിൽ രൂക്ഷമായ തർക്കം ഉയർന്നതായാണ് റിപ്പോർട്ടുകൾ.കൂടിക്കാഴ്ചയിൽ സെലൻസ്കിയോട് ട്രംപ് കടുത്ത ആരോപണങ്ങൾ ഉന്നയിച്ചുവെന്ന് വ്യക്തമാക്കുന്നു. മൂന്നാം ലോക മഹായുദ്ധത്തിന് ശ്രമിക്കുകയാണോയെന്നു ചോദിച്ചുള്ള ട്രംപിന്റെ പരസ്യ വിമർശനം അടക്കമുള്ള കുറുക്കോലുകൾ ചർച്ചയെ ഉലച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. കൂടാതെ, യു.എസ് വൈസ് പ്രസിഡൻറ് മൈക് വാൻസും യുക്രൈൻ നിലപാടിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയതായി അറിയുന്നു.മാധ്യമ പ്രവർത്തകരുടെ മുന്നിൽ ട്രംപ് സെലൻസ്കിയോട്, “കരാറിൽ ഒപ്പുവെക്കില്ലെങ്കിൽ നിങ്ങൾക്ക് പുറത്ത് പോകാം” എന്ന പ്രസ്താവന നടത്തുകയും, അതിനെ തുടർന്ന് സെലൻസ്കി കൂടിക്കാഴ്ച അവസാനിപ്പിച്ച് വൈറ്റ് ഹൗസിൽ നിന്ന് മടങ്ങുകയും ചെയ്തു.വ്യാഴാഴ്ച നടന്ന കൂടിക്കാഴ്ചയിൽ ധാതു കരാറിൽ യുക്രൈനും അമേരിക്കയും ഒപ്പുവെയ്ക്കാത്തതും, ചർച്ച പരാജയപ്പെട്ടതും റഷ്യൻ മാധ്യമങ്ങൾ ആഘോഷമാക്കിയതായി റിപ്പോർട്ടുകളുണ്ട്.