AmericaCommunityKeralaLatest NewsNews
ബൈബിൾ മെമ്മറി വേഴ്‌സ് മത്സരത്തിൽ ചിന്നമ്മ കോലത്ത് ജോർജിന് ഒന്നാം സ്ഥാനം

ന്യൂയോർക്ക്: ന്യൂയോർക്കിലെ ഫ്രാങ്ക്‌ളിൻ സ്‌ക്വയറിലെ ക്രൈസ്റ്റ് അസ്സംബ്ലി ഓഫ് ഗോഡ് പള്ളിയിൽ നടന്ന ബൈബിൾ മെമ്മറി വേഴ്‌സ് മത്സരത്തിൽ ചിന്നമ്മ കോലത്ത് ജോർജ് വിജയിയായി.157 ബൈബിൾ വാക്യങ്ങൾ റഫറൻസുകളോടുകൂടി ഉദ്ധരിച്ചുകൊണ്ടാണ് ചിന്നമ്മ ഒന്നാം സ്ഥാനം നേടിയത്. 93 വാക്യങ്ങളുമായി ലിസി ഈപ്പൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി, 90 വാക്യങ്ങളോടെ സൂസൻ റോയി മൂന്നാം സ്ഥാനം നേടി.വിജയികൾക്ക് റവ. ജോർജ് പി. ചാക്കോ അവാർഡുകൾ സമ്മാനിച്ചു. മത്സരത്തിൽ പങ്കെടുത്തവർ ബൈബിൾ വാക്യങ്ങൾ ശുദ്ധിയോടെ ഓർത്തെടുക്കാനും ഉദ്ധരിക്കാനും കാഴ്ചവെച്ച പ്രതിഭ ശ്രദ്ധേയമായി.