നെവാഡയിൽ സർവമത പ്രാർത്ഥനയും കാൻഡിൽലൈറ്റ് വിജിലും മാർപാപ്പയ്ക്കായി

നെവാഡയിലെ റെനോയിൽ, രോഗബാധിതനായ ഫ്രാൻസിസ് മാർപാപ്പയ്ക്ക് വേണ്ടി സർവമത പ്രാർത്ഥനയും കാൻഡിൽലൈറ്റ് വിജിലും സംഘടിപ്പിച്ചു. ഹൈന്ദവ നേതാവ് രാജൻ സെഡിന്റെ നേതൃത്വത്തിൽ നടന്ന ഈ ചടങ്ങിൽ വിവിധ മതങ്ങളിലെയും പ്രമുഖർ പങ്കെടുത്തു.യൂണിറ്റി മിനിസ്റ്റർ ടോണി കിംഗിന്റെ ആതിഥേയത്വത്തിൽ നടന്ന ചടങ്ങിൽ ക്രിസ്ത്യൻ, ഹിന്ദു, ബുദ്ധ, യഹൂദ, ബഹായ്, നേറ്റീവ് അമേരിക്കൻ എന്നീ മത വിഭാഗങ്ങളിലെ പ്രതിനിധികൾ വിവിധ ഭാഷകളിൽ പ്രാർത്ഥന നടത്തി. നിരീശ്വരവാദിയായ ആന്തണി ഷാഫ്റ്റ് പരിപാടിയിൽ സംബന്ധിച്ച് സംസാരിക്കുകയും പ്രസിദ്ധ സംഗീതജ്ഞൻ ഓസ്‌കർ ഡാളസ് സ്മിത്ത് ബാംസുരിയിൽ ‘മിശ്ര ശിവരഞ്ജിനി’ രാഗം ആലപിക്കുകയും ചെയ്തു.
മാർപാപ്പയുടെ വേഗത്തിലുള്ള സുഖം പ്രാപ്തിക്കായി രാജൻ സെഡ് എല്ലാവരെയും പ്രാർത്ഥനയിൽ പങ്കെടുക്കാൻ ആഹ്വാനം ചെയ്തു. മാർപാപ്പയുടെ സമാധാന ദൗത്യവും സർവമത സംഭാഷണവും തുടർന്നുകൊണ്ടിരിക്കട്ടെയെന്നും അദ്ദേഹം നേർന്നു.