വിലക്കയറ്റത്തിന്റെ അടിമുടി ഭീഷണി: ട്രംപിന്റെ താരിഫ് തീരുമാനത്തിന് വ്യാപക പ്രതികരണം

പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കാനഡ, മെക്സിക്കോ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് ഏർപ്പെടുത്തിയ താരിഫ് കാരണം വിപണിയിൽ ഭക്ഷണം, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, വാഹനങ്ങൾ ഉൾപ്പെടെയുള്ള നിരവധി ഉൽപ്പന്നങ്ങളുടെ വിലക്കയറ്റം അനിവാര്യമാകുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. മെക്സിക്കോക്കും കാനഡക്കും 25% ലെവിയും ചൈനയ്ക്ക് 20% ലെവിയും ചുമത്തുന്ന ഈ നടപടിയുടെ പ്രത്യാഘാതങ്ങൾ വ്യാപാര രംഗത്തും ഉപഭോക്താക്കളുടെ ചെലവുകളിലും നേരിയില്ലാത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ വർഷം മാത്രം ഇറക്കുമതി ചെയ്ത ഉൽപ്പന്നങ്ങളുടെ 40% ഈ മൂന്ന് രാജ്യങ്ങളിൽ നിന്നായിരുന്നു. നിലവിലുള്ള സ്റ്റോക്ക് തീരുമ്പോഴേക്കും പുതിയ വിലനയം വിപണിയെ ബാധിക്കുമെന്ന് കണക്കാക്കുന്നു. അതേസമയം, യുഎസിൽ വിൽക്കുന്ന വാഹനങ്ങൾ അപൂർവ്വമായിട്ടുമാത്രമേ പൂർണ്ണമായും അമേരിക്കൻ മണ്ണിൽ നിർമ്മിക്കപ്പെടുന്നുള്ളൂ. പല ഭാഗങ്ങളും അന്തിമ അസംബ്ലിക്ക് മുമ്പ് മെക്സിക്കോ, കാനഡ അതിർത്തികൾ പലതവണ കടക്കേണ്ടിവരുന്നു. താരിഫ് ഏർപ്പെടുത്തിയതോടെ, ഈ ഘടനയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന് ഓട്ടോമോട്ടീവ് സാമ്പത്തിക വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
താരിഫ് പ്രാബല്യത്തിൽ വന്ന ഉടൻ വിലവർധനയുണ്ടാകുമെന്ന് വിദഗ്ദ്ധർ കണക്കാക്കുന്നു. മിഷിഗൺ ആസ്ഥാനമായ ആൻഡേഴ്സൺ ഇക്കണോമിക് ഗ്രൂപ്പിന്റെ വിശകലനപ്രകാരം വാഹനങ്ങളുടെ ഉൽപാദനച്ചെലവ് 3,500 മുതൽ 12,000 ഡോളർ വരെ ഉയരുമെന്ന് പ്രവചിക്കപ്പെടുന്നു. ഇതോടെ ചില മോഡലുകളുടെ നിർമ്മാണം അവസാനിപ്പിക്കേണ്ടി വരും. ഈ മാറ്റം തൊഴിൽ നഷ്ടം വരുത്തുകയും ഉൽപ്പാദന കുറവുകൾ സൃഷ്ടിക്കുകയും ചെയ്യും.
യുഎസിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ ചൈനയിൽ നിന്നുള്ള സെൽഫോണുകൾ, ലാപ്‌ടോപ്പുകൾ, ടിവികൾ, വീഡിയോ ഗെയിം കൺസോളുകൾ, അനുബന്ധ ഘടകങ്ങൾ എന്നിവ അമേരിക്കൻ വീടുകളിലും ബിസിനസുകളിലും നിർണായക ഘടകങ്ങളാണ്. 2023-ൽ മാത്രം യുഎസ് ചൈനയിൽ നിന്ന് 126.68 ബില്യൺ ഡോളറിന്റെ ഇലക്ട്രിക്കൽ, ഇലക്ട്രോണിക് ഉപകരണങ്ങൾ ഇറക്കുമതി ചെയ്തു. കൺസ്യൂമർ ഇലക്ട്രോണിക്സ് വിഭാഗം മാത്രം 96 ബില്യൺ ഡോളർ ആയിരുന്നു. ഈ മേഖലയിലെ യുഎസ് ഇറക്കുമതിയുടെ 41% ഇത് പ്രതിനിധീകരിക്കുന്നു.
വീട്ടുപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, പാദരക്ഷകൾ എന്നിവയുടെ മുൻനിര വിതരണക്കാരായ ചൈനീസ് വിപണി താരിഫ് വർദ്ധനവിന് നേരിയേടുതായി ഇരയാകുമെന്ന് വിലയിരുത്തപ്പെടുന്നു. നൈക്ക്, സ്റ്റീവ് മാഡൻ, കോൾ ഹാൻ തുടങ്ങിയ പ്രശസ്ത ബ്രാൻഡുകൾ പ്രതിനിധീകരിക്കുന്ന ഫുട്‌വെയർ ഡിസ്ട്രിബ്യൂട്ടേഴ്‌സ് & റീട്ടെയിലേഴ്‌സ് ഓഫ് അമേരിക്കയുടെ വിലയിരുത്തലപ്രകാരം, യുഎസിൽ വിൽക്കുന്ന ഷൂസിന്റെ 99% ഇറക്കുമതിയുള്ളവയാണ്.
മെക്സിക്കോയിൽ നിന്നുള്ള ഇറക്കുമതി ഉൽപ്പന്നങ്ങൾക്കും ഈ താരിഫ് നിർണായകമായ പ്രത്യാഘാതം സൃഷ്ടിക്കും. 2024-ൽ യുഎസ് മെക്സിക്കോയിൽ നിന്ന് 46 ബില്യൺ ഡോളറിന്റെ കാർഷിക ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്തു. ഇതിൽ 8.3 ബില്യൺ ഡോളർ പുതിയ പച്ചക്കറികൾ, 5.9 ബില്യൺ ഡോളർ ബിയർ, 5 ബില്യൺ ഡോളർ സ്പിരിറ്റ് എന്നിവയായിരുന്നു. പഴങ്ങളാണ് ഏറ്റവും വലിയ ഇറക്കുമതി വിഭാഗം, ആകെ 9 ബില്യൺ ഡോളർ, അതിൽ 3.1 ബില്യൺ ഡോളർ അവോക്കാഡോ മാത്രമാണ്.
വാഹനങ്ങൾ, ഓട്ടോമോട്ടീവ് ഭാഗങ്ങൾ എന്നിവയുൾപ്പെടെ മെക്സിക്കോ യുഎസിന്റെ പ്രധാന വ്യാപാര പങ്കാളിയാണ്. 2023-ൽ മെക്സിക്കോയിൽ നിന്ന് 130.03 ബില്യൺ ഡോളറിന്റെ വാഹനങ്ങൾ യുഎസ് ഇറക്കുമതി ചെയ്തു. ഇതിൽ 44.96 ബില്യൺ ഡോളർ കാറുകളും, 35.11 ബില്യൺ ഡോളർ മോട്ടോർ വാഹനങ്ങളുടെ ഭാഗങ്ങളും, 32.88 ബില്യൺ ഡോളർ സാധനങ്ങൾ കൊണ്ടുപോകുന്നതിനുള്ള വാഹനങ്ങളുമാണ്.
വിപണിയിൽ അനിശ്ചിതത്വം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഈ താരിഫ് തീരുമാനങ്ങൾ വിപണിയെയും ഉപഭോക്താക്കളെയും കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുമോ എന്ന ആശങ്ക വ്യാപകമായി ഉയരുന്നു.