മഹ്മൂദ് ഖലീലിന്റെ തടങ്കലിൽ പ്രതിഷേധിച്ച് ട്രംപ് ടവറിൽ പ്രതിഷേധം

ന്യൂയോർക്ക് ∙ കൊളംബിയ യൂണിവേഴ്സിറ്റിയിലെ പലസ്തീൻ അനുകൂല പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിച്ച ഗ്രീൻ കാർഡ് ഹോൾഡറായ മഹ്മൂദ് ഖലീലിന്റെ തടങ്കലിൽ പ്രതിഷേധിച്ച് ന്യൂയോർക്കിലെ മാൻഹട്ടനിലെ ട്രംപ് ടവറിൽ ശക്തമായ പ്രതിഷേധം. ഫെഡറൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ശനിയാഴ്ച ഖലീൽ (30) നെ അറസ്റ്റ് ചെയ്തിരുന്നു.
അദ്ദേഹത്തെ ന്യൂജേഴ്‌സിയിലെ ഒരു തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ചതിന് ശേഷം ലൂസിയാനയിലെ ജെനയിലുള്ള ജയിലിലേക്ക് മാറ്റി. പലസ്തീൻ വംശജനായ അൾജീരിയൻ പൗരനായ ഖലീൽ, യുഎസിലെ നിയമാനുസൃത സ്ഥിര താമസക്കാരനാണ്. കൂടാതെ, ഒരു യുഎസ് പൗരയെ വിവാഹം കഴിച്ച വ്യക്തിയാണ്.
ട്രംപ് ടവറിൽ ഒത്തുകൂടിയ പ്രതിഷേധക്കാർ യുഎസ് സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും “മഹമൂദിനെ മോചിപ്പിക്കുക, എല്ലാവരെയും മോചിപ്പിക്കുക!” എന്ന മുദ്രാവാക്യം ഉരുണ്ടുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.