AmericaCrimeIndiaLatest NewsNewsPolitics

പ്രശസ്ത മാധ്യമപ്രവര്‍ത്തകന്റെ വിദേശ പൗരത്വം റദ്ദാക്കി; കേന്ദ്ര സർക്കാരിനെതിരെ കോടതിയെ സമീപിച്ച് യുഎസ് പൗരൻ

ഡൽഹി: ഇന്ത്യൻ വ്യവസായിയെ വിമർശിക്കുന്ന വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ, കേന്ദ്ര സർക്കാർ പ്രശസ്ത യുഎസ് മാധ്യമപ്രവര്‍ത്തകൻ റോയിട്ടേഴ്സിലെ റാഫേൽ സാറ്റററിന്റെ വിദേശ പൗരത്വം റദ്ദാക്കിയതായി റിപ്പോർട്ട്.

റാഫേൽ സാറ്റർ യുഎസിലെ റോയിട്ടേഴ്സിന് വേണ്ടി സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട വാർത്തകൾ കൈകാര്യം ചെയ്യുന്ന മാധ്യമപ്രവര്‍ത്തകനാണ്. 2023 ഡിസംബറിൽ, ഇന്ത്യയുടെ അതിജീവനത്തിന് കളങ്കം സൃഷ്ടിക്കുന്ന പ്രവൃത്തി നടത്തിയതായി ആരോപിച്ച്, കേന്ദ്ര ആഭ്യന്തര മന്ത്രാലയം അദ്ദേഹത്തിന് നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെ, ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് റദ്ദാക്കിയതായി അറിയിപ്പ് ലഭിച്ചു.

ഇന്ത്യൻ വംശജരായ വിദേശ പൗരർക്കും ഇന്ത്യൻ പൗരന്മാരെ വിവാഹം കഴിച്ച വിദേശികൾക്കും ലഭിക്കുന്ന പ്രത്യേക പൗരത്വമാണ് ഒസിഐ. വിസയില്ലാതെ ഇന്ത്യയിലേക്ക് വരാനും താമസിക്കാനും ജോലി ചെയ്യാനും അവകാശമുള്ള ഈ പൗരത്വം, റാഫേൽ വിവാഹബന്ധം വഴിയാണ് നേടിയിരുന്നത്.

റാഫേൽ സാറ്റർ എഴുതിയ ‘ഒരു ഇന്ത്യൻ സ്റ്റാർട്ടപ്പ് എങ്ങനെയാണ് ലോകത്തെ ഹാക്ക് ചെയ്യുന്നത്’ എന്ന ലേഖനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യൻ സൈബർ സെക്യൂരിറ്റി കമ്പനിയായ ‘ആപ്പിൻ’ ന്റെ സഹസ്ഥാപകനായ രജത് ഖാരെ എന്നിവരുമായി ബന്ധപ്പെട്ട ഗുരുതര ആരോപണങ്ങളാണ് അതിൽ ഉണ്ടായിരുന്നത്.

ലേഖനം പ്രസിദ്ധീകരിച്ചതിന് പിന്നാലെ രജത് ഖാരെ അപകീർത്തി കേസ് ഫയൽ ചെയ്‌തു. ഇതിന് പിന്നാലെയാണ് കേന്ദ്ര സർക്കാർ ഇദ്ദേഹത്തിന്റെ ഒസിഐ പൗരത്വം റദ്ദാക്കിയത്.

തന്റെ പൗരത്വം റദ്ദാക്കിയ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും പൗരത്വം തിരികെ ലഭിക്കാൻ നിയമനടപടി തുടരുമെന്നുമാണ് റാഫേൽ സാറ്ററിന്റെ വാദം.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button