IndiaLatest NewsNews

ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ തീപിടുത്തം; കണ്ടെത്തിയത് കണക്കിൽപ്പെടാത്ത കെട്ടുകണക്കിന് പണം

ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ ഉണ്ടായ തീപ്പിടുത്തം അണയ്ക്കാൻ എത്തിയ ഫയർഫോഴ്‌സ് സംഘം കണക്കിൽപെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയതോടെ കേസിന് പുതിയ മോഡുകൾ.

തീ അണയ്ക്കുന്നതിനിടെ ഒരു മുറിയിൽ നിന്ന് വലിയ തോതിൽ പണത്തുക കണ്ടെത്തിയതോടെ സംഭവം ഉടൻ തന്നെ ഉന്നത അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്നുള്ള അന്വേഷണത്തിൽ ഇത് കണക്കിൽപ്പെടുത്താത്ത പണമാണെന്ന് വ്യക്തമായി. വിവരമറിഞ്ഞ കേന്ദ്ര സർക്കാർ ഉടൻ തന്നെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ അറിയിക്കുകയും അദ്ദേഹം അടിയന്തരമായി സുപ്രീം കോടതി കൊളീജിയം യോഗം വിളിച്ചു ചേർക്കുകയും ചെയ്തു.

കേസിന്റെ ഗൗരവം കണക്കിലെടുത്ത് കൊളീജിയം ജസ്റ്റിസ് യശ്വന്ത് വർമ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാൻ തീരുമാനിച്ചതായി സൂചന. കൂടാതെ, ജുഡീഷ്യറിയുടെ വിശ്വാസ്യത തകരുന്ന സാഹചര്യത്തിൽ ജസ്റ്റിസ് വർമ്മയെ രാജിവെയ്ക്കാൻ നിർബന്ധിപ്പിക്കണമെന്ന ആവശ്യവും ചില അംഗങ്ങൾ മുന്നോട്ടുവച്ചു.

2014-ൽ അലഹബാദ് ഹൈക്കോടതി ജഡ്ജിയായ വർമ്മ 2021-ലാണ് ഡൽഹി ഹൈക്കോടതിയിലേക്ക് നിയമിതനായത്. അഴിമതി ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ, ഒരു ആഭ്യന്തര അന്വേഷണ സമിതി രൂപീകരിച്ച് കൂടുതൽ നടപടികൾ കൈക്കൊള്ളുന്നതാണ് മുന്നോട്ടുള്ള സാദ്ധ്യത.

Show More

Related Articles

Back to top button