AmericaKeralaLatest NewsNewsObituary
വർഗീസ് പൊന്നോലിൽ ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂയോർക്ക്: ഇന്ത്യ ക്രിസ്ത്യൻ അസംബ്ലി സഭാംഗവും കുഴിക്കാലയിൽ പൊന്നോലിൽ പരേതനായ പാസ്റ്റർ കെ.വി. മാത്യൂവിന്റെ മകനുമായ വർഗീസ് പൊന്നോലിൽ (79) ന്യൂയോർക്കിൽ അന്തരിച്ചു.
തോന്ന്യാമല തെക്കേതിൽ കുടുംബാഗം ലീലാമ്മയാണ് ഭാര്യ. മക്കൾ: മാത്യൂ വർഗീസ്, സൂസൻ, ആനി. മരുമക്കൾ: ഷീന, മാർക്ക്, ഷാജി. സഹോദരങ്ങൾ: ലില്ലിക്കുട്ടി കുരുവിള, ആലീസ് ഈപ്പൻ, ഡെയ്സി ജോൺസൺ, മോൻസി പൊന്നോലിൽ, മേഴ്സി ബാബു, ജോളി ഈശോ. പരേതയായ കുഞ്ഞുമോൾ. (എല്ലാവരും യുഎസ്).
സംസ്കാര ചടങ്ങുകൾ പിന്നീട് നിർവഹിക്കും.