
ടെക്‌സസ്: ആന്ധ്രാപ്രദേശ് കൃഷ്‌ണാ ജില്ല സ്വദേശി കൊല്ലി അഭിഷേക് യുഎസിലെ ടെക്‌സസിൽ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച പ്രിൻസ്റ്റണിൽനിന്ന് കാണാതായ അഭിഷേകിനെക്കുറിച്ച് ഒരു ദിവസത്തിനു ശേഷം പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ അടുത്ത ദിവസം മൃതദേഹം കണ്ടെത്തി.
അതികൃതരുടെ പ്രാഥമിക നിഗമനം ആത്മഹത്യയെന്നാണ്. ഒന്നാം വാർഷികത്തിനുമുന്‍പ് ഭാര്യയ്‌ക്കൊപ്പം ഫീനിക്‌സിലായിരുന്നു അഭിഷേകിന്റെ താമസം. കഴിഞ്ഞ ആറു മാസമായി ജോലി ഇല്ലായിരുന്നെന്നും സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നുവെന്നും സഹോദരൻ അരവിന്ദ് അറിയിച്ചു.
അഭിഷേകിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനും ശവസംസ്‌കാരത്തിനുമായി അരവിന്ദ് ആരംഭിച്ച ഗോഫണ്ട്മി ക്യാംപെയ്‌നിൽ പത്തു മണിക്കൂറിനുള്ളിൽ 18,000 യുഎസ് ഡോളർ (15,42,019 രൂപ) സംഭാവനയായി ലഭിച്ചു.