ബംഗ്ലാദേശിലെ വനിതാ വിദ്യാര്‍ത്ഥി നേതാക്കളെ ആദരിക്കാന്‍ ട്രംപ് ഭരണകൂടം

ന്യൂയോര്‍ക്ക്: ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന സര്‍ക്കാരിനെതിരായ ശക്തമായ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വനിതാ വിദ്യാര്‍ത്ഥികളെ യുഎസ് ട്രംപ് ഭരണകൂടം ആദരിക്കുന്നു. അസാധാരണമായ ധൈര്യവും ശക്തിയും പ്രകടിപ്പിച്ച ഈ വനിതാ നേതാക്കള്‍ക്ക് ‘മഡലീന്‍ ആല്‍ബ്രൈറ്റ് ഓണററി ഗ്രൂപ്പ് അവാര്‍ഡ്’ നല്‍കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.
അന്താരാഷ്ട്ര തലത്തില്‍ ധൈര്യസാന്ദ്രമായ വനിതാ നേതാക്കളെ അംഗീകരിക്കുന്ന ഇന്റര്‍നാഷണല്‍ വിമന്‍ ഓഫ് കറേജ് (IWOC) അവാര്‍ഡ് ദാന ചടങ്ങ് ചൊവ്വാഴ്ച സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ വച്ച് നടക്കും. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും യു.എസ്. പ്രഥമ വനിത മെലാനിയ ട്രംപും ചടങ്ങിന് നേതൃത്വം നല്‍കും. ബംഗ്ലാദേശില്‍ 2024 ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ നടന്ന അക്രമാസക്തമായ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ യുവജനങ്ങള്‍ മുന്നോട്ട് വന്നപ്പോള്‍ സുരക്ഷാ സേനയുടെ അതിക്രമങ്ങള്‍ക്കിടയിലും സമാധാനപരമായ പ്രക്ഷോഭങ്ങള്‍ക്ക് നയിച്ചതാണ് ഈ വനിതാ നേതാക്കള്‍ക്ക് പ്രത്യേക അംഗീകാരം നേടിക്കൊടുത്തത്.
തങ്ങളുടെ സമരസഹചര്യങ്ങളും ഭാവിയും സംരക്ഷിക്കാന്‍ മുന്നോട്ട് വന്ന ഇവരുടെ നിലപാട്, ലോകം മുഴുവന്‍ സ്ത്രീകളുടെ ശക്തിയെയും ധൈര്യത്തെയും പ്രതിനിധീകരിക്കുന്നതാണെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രസ്താവനയില്‍ വ്യക്തമാക്കി. ഭീഷണികള്‍ക്കും ക്രൂരതകള്‍ക്കും മുന്നില്‍ വഴിമാറാതെ അവര്‍ എടുത്ത നിലപാട് ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രതിനിധിയായി മാറിയിരിക്കുന്നു.