AmericaFestivalsLatest NewsLifeStyleNews

ചിക്കാഗോയില്‍ നൃത്ത, സംഗീത വിസ്മയം: മലങ്കര സ്റ്റാര്‍ നൈറ്റ് 2025 മെയ് 9-ന്

ചിക്കാഗോ: ചിക്കാഗോയിലെ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ വമ്പിച്ച നൃത്ത-സംഗീത വിരുന്നും താരനിശയും മെയ് 9-ന് നേപ്പര്‍വില്ലിലെ യെല്ലോ ബോക്‌സ് തീയേറ്ററില്‍ നടക്കുന്നു. ഈ വര്‍ഷത്തെ ആദ്യത്തെ സ്റ്റേജ് ഷോ എന്ന പ്രത്യേകതയോടെയാണ് മലങ്കര സ്റ്റാര്‍ നൈറ്റ് 2025 എന്ന പരിപാടി അരങ്ങേറുന്നത്.

സംഗീത-നൃത്ത രംഗങ്ങളില്‍ വിസ്മയം തീര്‍ത്ത കലാകാരന്മാരും സിനിമാതാരങ്ങളും ഒത്തുചേരുന്ന ഈ ചടങ്ങ് കാണികള്‍ക്ക് അനന്യാനന്ദം പകരുന്ന ഒരു ഓര്‍മ്മയായിരിക്കുമെന്നത് തീര്‍ച്ച. കുച്ചിപ്പുടി, ഭരതനാട്യം, കേരള നടനം, സിനിമാറ്റിക് ഡാന്‍സ് എന്നിവയില്‍ ശ്രദ്ധേയരായ റീമ കല്ലിങ്കല്‍, നിഖില വിമല്‍, അപര്‍ണ്ണ ബാലമുരളി എന്നിവര്‍ വേദിയെ തകർക്കും. സംഗീതലോകത്ത് തങ്ങളുടെ അസാമാന്യ കഴിവ് തെളിയിച്ച ജോബ് കുര്യന്‍, അന്‍ജു ജോസഫ് എന്നിവരുടെ ഗാനമേളയും കലാരസികര്‍ക്ക് വേറിട്ട അനുഭവം നല്‍കും.

മാര്‍ച്ച് 30-ന് എവന്‍സ്റ്റണിലെ മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ ടിക്കറ്റ് വില്‍പ്പനയുടെ ഔപചാരിക ഉദ്ഘാടനം നടന്നു. ഇടവക വികാരി ഫാ. ജെറി മാത്യു ആദ്യത്തെ ടിക്കറ്റ് ഗോള്‍ഡ് സ്‌പോണ്‍സറായ രാജു വിന്‍സെന്റിന് നല്‍കി. ചടങ്ങില്‍ ഇടവക സെക്രട്ടറി ബെഞ്ചമിന്‍ തോമസ് പരിപാടിയുടെ വിശദാംശങ്ങള്‍ അവതരിപ്പിച്ചു. ഈ വര്‍ഷവും കലാപ്രേമികള്‍ ഈ വിരുന്നിനെ അത്യുന്നതത്തിലുള്ള പിന്തുണ നല്‍കുമെന്ന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ രഞ്ചന്‍ തോമസ്, രാജു വിന്‍സെന്റ് എന്നിവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

ഫാ. ജെറി മാത്യുവിന്റെ നേതൃത്വത്തില്‍ ഇടവക ചുമതലക്കാരും ഈ കലാമഹോത്സവത്തിലേക്ക് എല്ലാവരെയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. ടിക്കറ്റിനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക: ബെഞ്ചമിന്‍ തോമസ് (847 529 4600), രഞ്ചന്‍ ഏബ്രഹാം (847 287 0661), രാജു വിന്‍സെന്റ് (630 890 7124).

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button