AmericaFestivalsKeralaLifeStyle

ഡാളസ് ഓർത്തഡോക്സ് കൺവെൻഷൻ ഏപ്രിൽ 4 മുതൽ മെക്കിനിയിൽ

മെക്കിനി (ഡാളസ്): മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൽ ഉൾപ്പെട്ട ഡാളസ് മേഖലയുടെ സംയുക്താതിഥ്യത്തിൽ പതിനൊന്നാമത് ഡാളസ് ഓർത്തഡോക്സ് കൺവെൻഷൻ ഏപ്രിൽ 4 മുതൽ 6 വരെ മെക്കിനി സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ വച്ച് സംഘടിപ്പിക്കുന്നു.

ഏപ്രിൽ 4 വെള്ളിയാഴ്ച വൈകിട്ട് 6.30ന് ആരംഭിക്കുന്ന കൺവെൻഷനിൽ സൗത്ത് വെസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. തോമസ് മാർ ഇവാനിയോസ് തിരുമേനിയുടെ അനുഗ്രഹപ്രഭാഷണം ഉണ്ടായിരിക്കും. ഓർത്തഡോക്സ് സഭയുടെ നാഗ്പൂർ സെന്റ് തോമസ് ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയുടെ പ്രിൻസിപ്പാൾ കൂടിയായ പ്രശസ്ത വേദശാസ്ത്ര പണ്ഡിതൻ റവ. ഡോ. ജോസി ജേക്കബ് മുഖ്യപ്രഭാഷകനായി ശുശ്രൂഷിക്കും.

വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി വൈകിട്ട് 6.30ന് സന്ധ്യാപ്രാർത്ഥനക്ക് തുടർന്നുള്ള ഗാനശുശ്രൂഷയ്ക്കുശേഷം വചനശുശ്രൂഷയും മുഖ്യപ്രഭാഷണവും നടക്കും. ഡാളസ് മേഖലയിലെ എല്ലാ ഓർത്തഡോക്സ് ദേവാലയങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന കൺവെൻഷനിൽ പങ്കെടുക്കാൻ ഏവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് :
വികാരി: വെരി റവ. രാജു ഡാനിയേൽ കോറെപ്പിസ്കോപ്പ (214-476-6584)
അസിസ്റ്റൻറ് വികാരി: ഫാദർ ജോൺ മാത്യു (214-985-7014)
കോ-ഓർഡിനേറ്റർ: അരുൺ ചാണ്ടപ്പിള്ള (469-885-1865)
സെക്രട്ടറി: വർഗീസ് തോമസ് (409-951-3161)
ട്രസ്റ്റി: നൈനാൻ എബ്രഹാം (972-693-5373)

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button