Zelle ആപ്പ് വഴി നേരിട്ട് പണം കൈമാറ്റം ഇനി സാധ്യമല്ല; ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണം

മൊബൈല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമായ Zelle, ഉപയോക്താക്കള്‍ക്ക് നേരിട്ട് പണം അയയ്ക്കാനും സ്വീകരിക്കാനുമുള്ള സൗകര്യം അവസാനിപ്പിച്ചതായി അറിയിപ്പുണ്ട്. ചൊവ്വാഴ്ച മുതലാണ് ഈ മാറ്റം പ്രാബല്യത്തില്‍ വന്നത്. മൊബൈല്‍ ആപ്പിലൂടെ പണമിടപാട് നടത്താനുള്ള സൗകര്യം ഇനി ലഭ്യമല്ലെങ്കിലും, പ്ലാറ്റ്ഫോം നൽകുന്ന മറ്റു സേവനങ്ങള്‍ തുടരുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
Zelle വെബ്സൈറ്റ് പ്രകാരം, ഇപ്പോള്‍ Zelle ലഭ്യമാകുന്നത് യുഎസിലെ 2,200-ലധികം ബാങ്കുകളിലെയും ക്രെഡിറ്റ് യൂണിയനുകളിലെയും മൊബൈല്‍ ആപ്പുകളിലൂടെയോ വെബ്സൈറ്റുകളിലൂടെയോ മാത്രമാണ്. നേരിട്ട് Zelle ആപ്പ് വഴിയുള്ള ഇടപാടുകളുടെ ശതമാനം വളരെ കുറഞ്ഞതായതിനാലാണ് ഈ മാറ്റമെന്ന് കമ്പനി 2024 ഒക്ടോബറിലായിരുന്നു വ്യക്തമാക്കിയത്.
Zelle ഉപയോഗിച്ചുകൊണ്ട് നടത്തിയ ഇടപാടുകളില്‍ വ്യാപകമായ തട്ടിപ്പുകള്‍ നടന്നുവെന്ന ആരോപണങ്ങള്‍ക്കിടയിലും ഈ നീക്കം ശ്രദ്ധേയമാകുന്നു. 2023 ഡിസംബറില്‍, JPMorgan Chase, Bank of America, Wells Fargo എന്നിവയ്ക്ക് എതിരെ യുഎസ് കണ്‍സ്യൂമര്‍ ഫിനാന്‍ഷ്യല്‍ പ്രൊട്ടക്ഷന്‍ ബ്യൂറോ കേസ് ഫയല്‍ ചെയ്തിരുന്നു. ഉപഭോക്താക്കള്‍ക്ക് ഏഴ് വര്‍ഷത്തിനുള്ളില്‍ 870 മില്യണ്‍ ഡോളറിലധികം നഷ്ടം സംഭവിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു. ഫെഡറല്‍ നിയമങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ചെങ്കിലും, Zelle ഈ ആരോപണങ്ങളെ നിയമപരമായും വസ്തുതാപരമായും തെറ്റാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് കേസ് മാര്‍ച്ചില്‍ പിന്‍വലിക്കപ്പെട്ടു.
2017-ല്‍ പ്രവര്‍ത്തനം ആരംഭിച്ച Zelle, ഒരേ ബാങ്ക് ഉപയോഗിക്കാത്ത ഉപയോക്താക്കള്‍ക്കിടയില്‍ പോലും, നേരിട്ട് അക്കൗണ്ട് വഴി പണം കൈമാറാനാവുന്ന രീതിയിലുള്ള ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം ഒരുക്കിയതാണ്. ഇപ്പോള്‍ Zelle ഉപയോഗിക്കണമെങ്കില്‍, ഉപയോക്താക്കള്‍ പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്ന ബാങ്കുകളിലോ ക്രെഡിറ്റ് യൂണിയനുകളിലോ അംഗത്വം നേടിയിരിക്കണം. Zelle സേവനം ലഭ്യമായ ബാങ്കുകളുടെയും യൂണിയനുകളുടെയും പട്ടിക http://enroll.zellepay.com എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് അറിയാം.