ക്നായിത്തൊമ്മൻ്റെ പാരമ്പര്യ സ്മരണയ്ക്ക് ന്യൂയോർക്കിൽ ക്നാനായ സമൂഹം ഏകോപിതമായി ഒത്തുചേരുന്നു

ന്യൂയോർക്ക് : ക്നാനായ സമുദായത്തിന്റെ ആധ്യാത്മിക പൈതൃകത്തിന്റെ പ്രതീകമായ ക്നായിത്തൊമ്മയെ അനുസ്മരിപ്പിച്ച് ഐ കെ സി സി (ഇൻഡിപെൻഡന്റ് ക്നാനായ കാത്തലിക് കോൺഗ്രസ്)യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അനുസ്മരണ ദിനാചരണങ്ങൾ ഏപ്രിൽ 6-ന് വൈകിട്ട് 5 മണിക്ക് ന്യൂയോർക്കിലെ ലോങ്ങ് ഐലൻഡിലുള്ള ബി ക്യു എൽ ഐ ക്നാനായ കമ്യൂണിറ്റി സെന്ററിൽ ആരംഭിക്കും.
സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മുൻ കെ സി സി എൻ എ, ഐ കെ സി സി ഭാരവാഹികളും ചടങ്ങിൽ സന്നിഹിതരാകും. ഐ കെ സി സി പ്രസിഡന്റ് സ്റ്റീഫൻ കിടാരം, വൈസ് പ്രസിഡന്റ് മിനി തയ്യിൽ, സെക്രട്ടറി സാൽവി മാക്കിൽ, ജോ. സെക്രട്ടറി സാബു തടിപ്പുഴ, ട്രെഷറർ രഞ്ജി മണലേൽ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ അരങ്ങേറുന്നത്.
ആരാധനയും സാംസ്‌ക്കാരിക പരിപാടികളും ഉള്‍പ്പെടെ സമൃദ്ധമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ക്നായിത്തൊമ്മൻ്റെ ആത്മസാക്ഷിയിലൂടെ ക്നാനായ സമൂഹം അനുസ്മരണദിനത്തിൽ ഐക്യത്തോടെ ഒത്തുചേരുകയാണ്.