വ്യാപാര യുദ്ധം പടര്‍ന്നു: ട്രംപ് പ്രഖ്യാപിച്ച പുതിയ തീരുവ നിരക്കില്‍ യുഎസ്-ചൈന ബന്ധം പുതിയ ചൂടിലേക്ക്

വാഷിംഗ്ടണ്‍: യുഎസ്-ചൈന വ്യാപാര പോരാട്ടം പുതിയ തീവ്രതയിലെത്തിക്കൊണ്ടിരിക്കുകയാണ്. ചൈനയുടെ 34 ശതമാനം പകരം തീരുവയ്ക്ക് മറുപടിയായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച 50 ശതമാനം അധിക തീരുവ, ചൈനീസ് ഉത്പന്നങ്ങള്‍ക്കുമേല്‍ ആകെ 84 ശതമാനം തീരുവ ചുമത്തുന്നതിലേക്ക് വഴിമാറുകയാണ്.
ഇത് വരെ ഏര്‍പ്പെടുത്തിയിട്ടുള്ള 10 ശതമാനം ആഗോള തീരുവയ്ക്ക് പുറമെ, ഈ പുതിയ നീക്കം അമേരിക്ക-ചൈന വ്യാപാര ബന്ധത്തെ ഏറ്റവും രൂക്ഷമായ ഘട്ടത്തിലേക്കാണ് നയിക്കുന്നത്.
അമേരിക്കയ്ക്ക് എതിരായ പകരം തീരുവ നടപടി ചൈന സ്വീകരിച്ചതിന് 48 മണിക്കൂര്‍ക്കുള്ളില്‍ ട്രംപ് മുന്നോട്ടുവെച്ച പുതിയ പ്രഖ്യാപനമാണ് ഈ വ്യാപാരതീരുവ വര്‍ധന. ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന് 24 മണിക്കൂര്‍ സമയം നല്‍കി നികുതി പിന്‍വലിക്കാനുള്ള അവസരം നല്‍കിയെങ്കിലും, അത് ഫലപ്രദമായില്ലെങ്കില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കു മൊത്തത്തില്‍ 94 ശതമാനം വരെ തീരുവ ചുമത്തുമെന്ന് വാര്‍ത്തകളുണ്ട്.
ലോക വ്യാപാര വ്യവസ്ഥകള്‍ക്ക് തന്നെ ആഘാതമാകുന്ന ഈ നീക്കങ്ങള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സംഘര്‍ഷം ഭാവിയിലും തുടരാനിടയാക്കുന്നു.