കെ.എച്ച്.എന്‍.എ തെരഞ്ഞെടുപ്പ് ചുമതലയുമായി സുരേഷ് പള്ളിക്കുത്ത്, തെരഞ്ഞെടുപ്പ് കമ്മിറ്റിയിലേക്ക് മൂന്നംഗ സംഘം നിയോഗിച്ചു

ന്യൂയോര്‍ക്ക് : കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.എച്ച്.എന്‍.എ)യുടെ 2025–27 ഭരണഘടനാ കാലയളവിലെ അടുത്ത ഭരണസമിതിയെ തെരഞ്ഞടുക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റിയെ ട്രസ്റ്റി ബോര്‍ഡ് ഔദ്യോഗികമായി നിയോഗിച്ചു. പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും മുന്‍ ഫ്‌ളോറിഡ കെ.എച്ച്.എന്‍.എ കണ്‍വെന്‍ഷന്റെ മുഖ്യ സാരഥികളിലൊരാളുമായ ഡേവി, ഫ്‌ളോറിഡയിലെ സുരേഷ് പള്ളിക്കുത്തിനെയാണ് തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത്.
സൗത്ത് ഫ്‌ളോറിഡ ഹിന്ദു അസോസിയേഷനിലെ സജീവ സാന്നിധ്യമായ സുരേഷ്, അമേരിക്കയിലെ മലയാളി സമൂഹത്തില്‍ മികച്ച ഇടപെടലുകള്‍ നടത്തിച്ചേരുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ നേതൃത്വപരമായ പരിചയവും സാമൂഹിക ഇടപെടലുകളും വിലയിരുത്തിയോടെയാണ് ട്രസ്റ്റി ബോര്‍ഡ് ഈ ഉത്തരവാദിത്വം ഏല്‍പ്പിച്ചത്.
സമ്മാനനീയമായ ഈ കമ്മിറ്റിയില്‍ അംഗങ്ങളായി തെരഞ്ഞെടുത്തിരിക്കുന്നത് ടെമ്പേ, അരിസോണയില്‍ നിന്നുള്ള സജിത്ത് തൈവളപ്പിലെയും ഡിട്രോയിറ്റ് സ്വദേശിനിയായ ആശാ മനോഹറെയും ആണു. കെ.എച്ച്.എന്‍.എയുടെ സഹയാത്രികനെന്ന നിലയില്‍ നിരവധി മലയാളി സംഘടനകളില്‍ വിവിധ തസ്തികകളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് സജിത്. മലയാളി സാമൂഹിക–സാംസ്‌കാരിക രംഗത്ത് ഒരു കാലം സജീവമായിരുന്ന ആശാ മനോഹറും മൂല്യാധിഷ്ഠിത നേതൃത്വത്തിനായുള്ള ഉതകുന്ന തിരഞ്ഞെടുപ്പാണ് ഈ കമ്മിറ്റിയിലൂടെയെന്ന് സംഘടനാ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
ഈ പുതിയ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചുമതലകള്‍ ഔദ്യോഗികമായി ആരംഭിച്ചതായും സമാധാനപരമായ, ജനാധിപത്യവാദപരമായ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് എല്ലാ ഒരുക്കങ്ങളും ഒരുക്കിയതായും ട്രസ്റ്റി ബോര്‍ഡ് അറിയിച്ചു.