ഡാളസില്‍ കുര്യന്‍ വി. കടപ്പൂര്‍ (മോനിച്ചന്‍, 73) അന്തരിച്ചു

ഡാളസ്: ഫോര്‍ട്ട് വര്‍ത്തിലുള്ള കുര്യന്‍ വി. കടപ്പൂര്‍ (മോനിച്ചന്‍, 73) ഡാളസില്‍ അന്തരിച്ചു. പരേതരായ ചാണ്ടി വര്‍ക്കിയുടെയും മറിയാമ്മ വര്‍ക്കിയുടെയും മകനായ മോനിച്ചന്‍ ദീര്‍ഘകാലം മദ്രാസിലെ ഡണ്‍ലോപ്പ് ടയര്‍ ലിമിറ്റഡില്‍ ജോലി ചെയ്തിരുന്നു. 1990 ജൂണില്‍ കുടുംബത്തോടൊപ്പം ടെക്‌സസിലെ ഫോര്‍ട്ട് വര്‍ത്തിലേക്കാണ് കുടിയേറിയത്. ഫാര്‍മേഴ്സ് ബ്രാഞ്ച് മെട്രോ ചര്‍ച്ച് ഓഫ് ഗോഡിന്റെ സജീവ അംഗമായിരുന്നു.
ഭാര്യ മേരി (ലാലി) കുര്യന്‍ തണങ്ങപുത്തിക്കല്‍ കുടുംബാംഗമാണ്. മകള്‍ ജെന്നിയും മരുമകന്‍ സനു മാത്യൂവുമാണ് കുടുംബാംഗങ്ങള്‍. കൊച്ചുമക്കള്‍ ഇയാന്‍, ഐഡന്‍ മാത്യൂ. സഹോദരങ്ങള്‍: ആന്ത്രോയോസ് കടപ്പൂര്‍ (അന്നമ്മ കോശി), ടെക്‌സസ് ഫോര്‍ട്ട് വര്‍ത്ത്; അമ്മാള്‍ കോശി, കോട്ടയം.
മരണാനന്തര ശുശ്രൂഷകള്‍ ഏപ്രില്‍ 10 വ്യാഴാഴ്ച വൈകിട്ട് 6 മണിമുതല്‍ 8 വരെ ഫാര്‍മേഴ്സ് ബ്രാഞ്ച് മെട്രോ ചര്‍ച്ച് ഓഫ് ഗോഡില്‍ പൊതുദര്‍ശനത്തോടെ ആരംഭിക്കും. സംസ്‌കാര ശുശ്രൂഷ ഏപ്രില്‍ 11 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തുടരുമെന്നും തുടര്‍ന്ന് സംസ്‌കാരം കാറള്‍ട്ടണിലുള്ള Furneaux സെമിത്തേരിയിലായിരിക്കും.
കൂടുതല്‍ വിവരങ്ങൾക്ക് ബന്ധപ്പെടുക: സനു മാത്യു – 972 890 2515.